കാലിക്കറ്റ് സർവകലാശാല ഇൻറർ സോൺ ഫുട്​ബാൾ ​ജേതാക്കളായ ഫാറൂഖ് കോളജ് ടീം

സർവകലാശാല ഫുട്​ബാൾ കിരീടം നിലനിർത്തി ഫാറൂഖ് കോളജ്

കോ​ഴി​ക്കോ​ട്​: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​റ​ർ സോ​ൺ ഫു​ട്​​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നി​ല​നി​ർ​ത്തി ഫാ​റൂ​ഖ് കോ​ള​ജ്. ദേ​വ​ഗി​രി കോ​ള​ജ്​ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്​ എം.​ഇ.​എ​സ്​ കോ​ള​ജ്​ മ​മ്പാ​ടി​നെ തോ​ൽ​പി​ച്ചാ​ണ്​ ഫാ​റൂ​ഖ്​ ടീം ​ജേ​താ​ക്ക​ളാ​യ​ത്.

ആ​ദ്യ പ​കു​തി​യി​ൽ സു​ഹൈ​ലാ​ണ്​ ഗോ​ൾ​നേ​ടി​യ​ത്​. സ​മാ​പ​ന ച​ട​ങ്ങി​ൽ ദേ​വ​ഗി​രി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ബു. കെ ​തോ​മ​സ്​ അ​ധ്യ​ക്ഷ​തവഹിച്ചു. സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ ടോം ​കെ. ജോ​സ്, വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​വി.​പി. സ​ക്കി​ർ​ഹു​സൈ​ൻ സ​ർ​വ​ക​ലാ​ശാ​ല ടീ​മി​ലേ​ക്കു​ള്ള കോ​ച്ചി​ങ് ക്യാ​മ്പി​ലേ​ക്ക്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ളി​ക്കാ​രു​ടെ പേ​രു​ക​ൾ പ്ര​ഖാ​പി​ച്ചു.

മു​ൻ ഇ​ന്ത്യ​ൻ കോ​ച്ച് സ​തീ​വ​ൻ ബാ​ല​ൻ, എ.​ഐ.​എ​ഫ്.​എ​ഫ്​ റ​ഫ​റീ​സ്​ അ​സ​സ​ർ സ​ജേ​ഷ്, ഇ​ന്ത്യ​ൻ ആം​ബ്യൂ​ട്ട്ടി ഫു​ട്​​ബാ​ൾ ടീം ​ക്യാ​പ്റ്റ​ൻ എ​സ്.​ആ​ർ. വൈ​ശാ​ഖ് എ​ന്നി​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി. ഫാ​ദ​ർ ബോ​ണി അ​ഗ​സ്​​റ്റി​ൻ സ്വാ​ഗ​ത​വും നി​യാ​സ് റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Farook College retains calicut university interzone football title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.