എകരൂൽ: ഇയ്യാട് മങ്ങാട് കൂരിപ്പുറം തോട്ടിൽ ഒഴുക്കിൽപെട്ട കുട്ടിയുടെ രക്ഷകനായി പതിനൊന്നുകാരൻ. തോട്ടിൽ വീണ ഒമ്പത് വയസ്സുകാരനെയാണ് അയൽവാസിയായ എടപ്രംകണ്ടി മുഹമ്മദ് റസാൻ ശക്തമായ ഒഴുക്കുള്ള തോട്ടിലേക്ക് ചാടി രക്ഷിച്ചത്. റസാനും മാതാവ് ഷംനയും ഇയ്യാട് നിന്ന് വരുമ്പോഴാണ് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടി തോട്ടിലേക്ക് വീഴുന്നത് കാണുന്നത്. ഉടൻതന്നെ ജീവൻ പണയം വെച്ച് റസാൻ തോട്ടിലേക്ക് ചാടി രക്ഷപ്പെടുത്തുകയായിരുന്നു. സൈക്കിൾ തോട്ടിൽനിന്ന് കരയിലേക്ക് എടുക്കുകയും ചെയ്തു. ഇയ്യാട് എം.ഐ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ റസാൻ സൗദിയിൽ ജോലിചെയ്യുന്ന ഇ.കെ. നൗഷാദിന്റെ മകനാണ്. ധീരത കാണിച്ച മുഹമ്മദ് റസാനെ ഉണ്ണികുളം പഞ്ചായത്ത് 20ാം വാർഡ് മെംബർ അതുൽ പുറക്കാടിന്റെ നേതൃത്വത്തിൽ ഇയ്യാട് ടൗൺ കോൺഗ്രസ് കമ്മിറ്റിയും സൗത്ത് ഇയ്യാട് ഡി.വൈ.എഫ്.ഐ യൂനിറ്റ് ഭാരവാഹികളും നാട്ടുകാരും വീട്ടിലെത്തി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.