????????? ??????????? ????? ??. ?.??. ?????????? ??.??.?. ???? ??.????.????? ?????? ??????????

പതിവു മുടക്കാതെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ദമ്പതികള്‍

കോ​ഴി​ക്കോ​ട്​: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് വീ​ണ്ടും സം​ഭാ​വ​ന ന​ൽ​കി ചാ​ത്ത​മം​ഗ​ലം പൂ​ള​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പാ​റ​ക്ക​ല്‍ അ​ച്യു​ത​ന്‍ മാ​സ്​​റ്റ​റും ഭാ​ര്യ ഡോ. ​ഇ.​സി. സ​ര​സ്വ​തി​യും. 2018ലെ​യും 2019ലെ​യും പ്ര​ള​യ ദു​രി​ത കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍കി​യി​രു​ന്നു.

 

ഈ ​വ​ര്‍ഷം അ​ച്യു​ത​ന്‍ മാ​സ്​​റ്റ​ര്‍ 57,000 രൂ​പ ന​ല്‍കി​യ​പ്പോ​ള്‍ ഡോ. ​സ​ര​സ്വ​തി ത​നി​ക്ക് കൈ​ര​ളി ടി.​വി​യി​ല്‍ നി​ന്ന് ഡി​വി​ഡ​ൻ​റാ​യി ല​ഭി​ച്ച 6000 രൂ​പ​യ​ട​ക്കം 10,000 രൂ​പ​യാ​ണ് ന​ല്‍കി​യ​ത്.

2018ല്‍ ​ഇ​രു​വ​രും ചേ​ര്‍ന്ന് 50,000 രൂ​പ​യും 2019ല്‍ 45,000 ​രൂ​പ​യു​മാ​ണ് ന​ല്‍കി​യി​രു​ന്ന​ത്. വാ​ഴ​ക്കാ​ട് യു.​പി സ്‌​കൂ​ളി​ല്‍നി​ന്ന് വി​ര​മി​ച്ച അ​ച്യു​ത​ൻ മാ​സ്​​റ്റ​റും ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ത​സ്തി​ക​യി​ല്‍നി​ന്ന് വി​ര​മി​ച്ച ഡോ. ​ഇ.​സി. സ​ര​സ്വ​തി​യും പൊ​തു​പ്ര​വ​ര്‍ത്ത​ന​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

ഇ​ത്ത​വ​ണ​യും പി.​ടി.​എ. റ​ഹീം എം.​എ​ല്‍.​എ​യാ​ണ് ചെ​ക്ക് ഏ​റ്റു​വാ​ങ്ങി​യ​ത്. ടി.​കെ. മു​ര​ളീ​ധ​ര​ന്‍, കെ. ​പ്ര​വീ​ണ്‍കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - donation to disaster relief fund-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.