സ്വന്തമായി യൂട്യൂബ് ചാനലുമായി ജില്ല പഞ്ചായത്ത്
കോഴിക്കോട്: വികസന പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാനും വേറിട്ട പരിപാടികളുടെ അവതരണത്തിനുമായി സ്വന്തമായി യൂട്യൂബ് ചാനലുമായി ജില്ല പഞ്ചായത്ത്. ചാനലിന്റെ അനുമതിക്കായി സർക്കാറിനെ സമീപിക്കാൻ ജില്ല പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് മുഖേന നേരിട്ടും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ വഴിയും നടക്കുന്ന വികസന പദ്ധതികളുടെ പ്രചാരണവും കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ വേറിട്ട പരിപാടികളും യൂട്യൂബ് ചാനലിലൂടെ ജനങ്ങളിൽ എത്തിക്കും.
നാട്ടുചരിത്രം, മാലിന്യ സംസ്കരണം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രചാരണം, കായിക രംഗത്തെ പ്രോത്സാഹിപ്പിക്കൽ തുടങ്ങി വൈവിധ്യമാർന്ന ഉള്ളടക്കത്തോടെയുള്ള ചാനലാണ് ലക്ഷ്യമിടുന്നത്.ചാനൽ നടത്തിപ്പിനെ കുറിച്ചാലോചിക്കാൻ ചേർന്ന ആദ്യ യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി, വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, സ്ഥിരം സമിതി ചെയർമാൻമാരായ വി.പി. ജമീല, കെ.വി. റീന, പി. സുരേന്ദ്രൻ, പി.പി. നിഷ അംഗങ്ങളായ രാജീവ് പെരുമൺപുറ, ദുൽക്കിഫിൽ, സി.എം. ബാബു, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.