ലോക്കൽ സെക്രട്ടറിമാർ വേട്ടയാടുന്നെന്ന് സി.പി.എം മാവൂർ പഞ്ചായത്തംഗം; രാജിവെക്കില്ലെന്ന് കെ. ഉണ്ണികൃഷ്ണൻ

കോ​ഴി​ക്കോ​ട്: സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​ർ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ലോ​ക്ക​ൽ ക​മ്മി​റ്റി മു​ൻ അം​ഗ​വും മാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ. 2022ൽ ​പോ​ക്സോ കേ​സ് പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്ന് ജ​യി​ലി​ലാ​യി​രു​ന്ന ത​ന്നെ ആ ​പേ​രു​പ​റ​ഞ്ഞ് ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ടെ​ന്നും സി.​പി.​എം മാ​വൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഇ.​എ​ൻ. പ്രേ​മ​നാ​ഥും ക​ണ്ണി​പ​റ​മ്പ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് പു​തു​ക്കു​ടി​യു​മാ​ണ് ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

മാ​വൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഒ​മ്പ​ത് വ​ർ​ഷ​മാ​യി താ​ൽ​ക്കാ​ലി​ക ജോ​ലി​ക്കാ​ര​നാ​യി​രു​ന്ന ത​ന്നെ പോ​ക്സോ കേ​സി​ന്‍റെ പേ​രി​ൽ പി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പു​തി​യൊ​രു ആ​രോ​പ​ണം ത​നി​ക്കെ​തി​രെ കെ​ട്ടി​ച്ച​മ​ച്ചി​രി​ക്കു​ന്ന​ത്. ഛർ​ദി വ​ന്ന് അ​വ​ശ​നി​ല​യി​ലാ​യ ത​ന്‍റെ സു​ഹൃ​ത്തി​ന് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കാ​നാ​യി കാ​റി​ൽ ക​യ​റ്റി​യ​തി​നെ ലൈം​ഗി​ക ചൂ​ഷ​ണ​മാ​യി വ്യാ​ഖ്യാ​നി​ച്ച് ഇ​തി​ന്‍റെ വി​ഡി​യോ​യെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് ചി​ല​ർ.

ഇ​തി​നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വ​ലി​യ വേ​ട്ട​യാ​ട​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​ർ പാ​ർ​ട്ടി ഓ​ഫി​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ബ​ല​മാ​യി രാ​ജി​ക്ക​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. ത​നി​ക്ക് പ​റ​യാ​നു​ള്ള​ത് എ​ന്താ​ണെ​ന്ന് കേ​ൾ​ക്കാ​ൻ​പോ​ലും നേ​താ​ക്ക​ൾ ത​യാ​റാ​യി​ല്ലെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ത​ന്‍റെ വി​ശ​ദീ​ക​ര​ണം കേ​ൾ​ക്കാ​ൻ പാ​ർ​ട്ടി ത​യാ​റാ​കാ​ത്ത​തി​നാ​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് മാ​വൂ​ർ അ​ങ്ങാ​ടി​യി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം വി​ശ​ദീ​ക​ര​ണ​ത്തി​ന് ത​യാ​റാ​യ​തെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. മാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡി​ലെ പ്ര​തി​നി​ധി​യാ​ണ് നി​ല​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ. ഭാ​ര്യ സി​ജി​ത​യും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

രാജിവെക്കില്ലെന്ന് കെ. ഉണ്ണികൃഷ്ണൻ; മാ​വൂ​രി​ൽ വി​ശ​ദീ​ക​ര​ണ​യോ​ഗം ന​ട​ത്തി

മാ​വൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വം രാ​ജി​വെ​ക്കി​ല്ലെ​ന്ന് 15ാം വാ​ർ​ഡ് അം​ഗം കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ. പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ൾ ത​ന്നെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം മാ​വൂ​രി​ൽ ന​ട​ത്തി​യ വി​ശ​ദീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തി​നെ​തു​ട​ർ​ന്ന് വി​വാ​ദ​ത്തി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ഥാ​ർ​ഥ്യം വി​ശ​ദീ​ക​രി​ക്കാ​നെ​ന്ന പേ​രി​ലാ​യി​രു​ന്നു കു​ടും​ബ​സ​മേ​തം വി​ശ​ദീ​ക​ര​ണ​യോ​ഗം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ബ​ന്ധ​പൂ​ർ​വം രാ​ജി ഒ​പ്പി​ട്ട് വാ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​ത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്വീ​ക​രി​ക്കാ​ത്ത സ്ഥി​തി​ക്ക് ഇ​നി രാ​ജി​വെ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ന്നോ​ട് രാ​ജി ആ​വ​ശ്യ​പ്പെ​ടാ​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​ർ​ക്ക് അ​വ​കാ​ശ​മി​ല്ല. സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യി​ത​ന്നെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്നം ചൂ​ണ്ടി​ക്കാ​ട്ടി മൈ​ക്ക് പെ​ർ​മി​ഷ​ൻ ത​ട​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ചെ​റി​യ ശ​ബ്ദ​സം​വി​ധാ​ന​മാ​ണ് യോ​ഗ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. ശ​ക്ത​മാ​യ പൊ​ലീ​സ് സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​ന​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്നു.

Tags:    
News Summary - CPM Mavoor panchayat member says that local secretaries are hunting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.