കോഴിക്കോ​ട്ട്​ കോവിഡ്​ രോഗികൾ അരലക്ഷം കടന്നു

കോഴിക്കോട്​: ജില്ലയില്‍ ബുധനാഴ്​ച 5180 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ ആകെ രോഗികൾ അരലക്ഷം കടന്നു. വിദേശത്ത് നിന്നെത്തിയരണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 12 പേര്‍ക്കും പോസിറ്റീവായി.

88 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5078 പേര്‍ക്കാണ് രോഗബാധ. 19,734 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 3762 പേര്‍കൂടി രോഗമുക്തി നേടി.

28.06 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റീവിറ്റി നിരക്ക് (ടി.പി.ആർ). രോഗം സ്ഥിരീകരിച്ച് 50,504 പേരാണ് ചികിത്സയിലുളളത്. 291 മറ്റു ജില്ലക്കാരും കോഴിക്കോട്ട്​ ചികിത്സയിലുണ്ട്​. 42,437പേരാണ്​ വീടുകളില്‍ ചികിത്സയിലുള്ളത്​.

Tags:    
News Summary - covid patients have crossed half a lakh at kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.