യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രിയുടെ വാ​ഹ​ന​ത്തി​നു​നേ​രെ കാ​ര​പ്പ​റ​മ്പ് ജ​ങ്ഷ​നി​ൽ ക​രി​ങ്കൊ​ടി വീ​ശി​യ​പ്പോ​ൾ

'പടനയിച്ച്' പിണറായി; പ്രതിരോധിച്ച് യുവജനസംഘടനകൾ

കോ​ഴി​ക്കോ​ട്​: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മൂ​ന്നു​ ച​ട​ങ്ങു​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തി​യ​തോ​ടെ ന​ഗ​രം സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​യി. മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ ഇ​ത്ര​യും സു​ര​ക്ഷ ആ​ദ്യ​മാ​യി​ട്ടാ​ണ്​ പി​ണ​റാ​യി വി​ജ​യ​ന്​ കോ​ഴി​ക്കോ​ട്​ ല​ഭി​ച്ച​ത്. എം.​എ​സ്.​പി​യി​ലേ​ത​ട​ക്കം 500ലേ​റെ പൊ​ലീ​സു​കാ​ർ മൂ​ന്നു​ കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ നി​ര​ന്നു​നി​ന്നു. ഡി​വൈ.​എ​സ്.​പി റാ​ങ്കി​ലു​ള്ള 12 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്. സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ​ഴു​തു​ക​ളി​ല്ലാ​ത്ത സു​ര​ക്ഷ​സം​വി​ധാ​ന​ങ്ങ​ൾ​ക്കി​ട​യി​ലും പ്ര​തി​പ​ക്ഷ യു​വ​ജ​ന​സം​ഘ​ട​ന​ക​ൾ ക​രി​​​​ങ്കൊ​ടി​യു​മാ​യി പ​ല​യി​ട​ത്തും ഇ​റ​ങ്ങി. പ​തി​വി​ന്​ വി​പ​രീ​ത​മാ​യി പൊ​ലീ​സും അ​തി​ക്ര​മ​ത്തി​ന്​ ത​യാ​റാ​യി​ല്ല. ഗ​താ​ഗ​തം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കു​ക​യും നി​രോ​ധി​ക്കു​ക​യും ചെ​യ്യാ​തി​രു​ന്ന​തി​നാ​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വ​ര​വും യു​വ​ജ​ന പ്ര​തി​ഷേ​ധ​വും യാ​ത്ര​ക്കാ​രെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല.

ഗ​സ്റ്റ്​​ഹൗ​സി​ൽ നി​ന്ന്​ എ​ര​ഞ്ഞി​പ്പാ​ലം ട്രൈ​പ്പ​ന്‍റ ഹോ​ട്ട​ലി​ലേ​ക്ക്​ വ​രു​ന്ന​തി​നി​ടെ കാ​ര​പ്പ​റ​മ്പി​ലും എ​ര​ഞ്ഞി​പ്പാ​ല​ത്തും സ​രോ​വ​ര​ത്തി​ന്​ സ​മീ​പ​വും​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്, യൂ​ത്ത്​ ലീ​ഗ്, യു​വ​മോ​ർ​ച്ച, കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​​​​​ങ്കൊ​ടി കാ​ട്ടി. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി എം. ​ധ​നീ​ഷ് ലാ​ൽ, കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്റ് അ​ഡ്വ. വി.​ടി. നി​ഹാ​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ശ്രീ​യേ​ഷ് ചെ​ല​വൂ​ർ, സി.​ടി. ജെ​റി​ൽ ബോ​സ്, വി.​ടി. സൂ​ര​ജ്, മു​ര​ളി അ​മ്പ​ല​ക്കോ​ത്ത്, എം.​പി. രാ​ഗി​ൻ, ശ്രീ​കേ​ഷ് കു​രു​വ​ട്ടൂ​ർ, ആ​കാ​ശ് ചേ​ള​ന്നൂ​ർ എ​ന്നി​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യൂ​ത്ത്​ ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ന്റ്​ മി​സ്ഹ​ബ് കീ​ഴ​രി​യൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മൊ​യ്‌​തീ​ൻ കോ​യ, സി. ​ജാ​ഫ​ർ സാ​ദി​ക്ക്, എ. ​ഷി​ജി​ത്ത് ഖാ​ൻ, ഷ​ഫീ​ഖ് അ​ര​ക്കി​ണ​ർ, എ​സ്.​വി. ഷൗ​ലീ​ക്ക് എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. യു​വ​മോ​ർ​ച്ച ജി​ല്ല പ്ര​സി​ഡ​ന്റ് ടി. ​ര​നീ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന​സ​മി​തി അം​ഗ​ങ്ങ​ളാ​യ ലി​ബി​ൻ ബാ​ലു​ശ്ശേ​രി, ര​ഗി​ലേ​ഷ്‌, പ്ര​വീ​ൺ ശ​ങ്ക​ർ, ജി​ല്ല ക​മ്മി​റ്റി അം​ഗം വി​സ്മ​യ പി​ലാ​ശ്ശേ​രി തു​ട​ങ്ങി​യ​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ ച​ട​ങ്ങ്​ ന​ട​ക്കു​ന്ന വേ​ദി​യി​ലാ​ണ്​ വി​സ്മ​യ ഒ​റ്റ​ക്ക്​ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​ത്. നേ​ര​ത്തേ, മ​ല​പ്പു​റ​ത്ത്​ നി​ന്ന്​ വ​രു​ന്ന വ​ഴി പ​ന്തീ​രാ​ങ്കാ​വി​ലും യു​വ​മോ​ർ​ച്ച ക​രി​​​ങ്കൊ​ടി കാ​ട്ടി​യി​രു​ന്നു.

കോ​ഴി​ക്കോ​ട്​ രൂ​പ​ത​യു​ടെ ശ​താ​ബ്​​ദി​യാ​ഘോ​ഷ ച​ട​ങ്ങി​ലേ​ക്ക്​ പോ​കു​​ന്ന വ​ഴി​യി​ലും ച​ട​ങ്ങ്​ ന​ട​ക്കു​ന്ന​യി​ട​ത്തും പ്ര​തി​ഷേ​ധി​ക്ക​രു​തെ​ന്ന്​ സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ച​ട​ങ്ങ്​ ന​ട​ന്ന ​സെ​ന്‍റ്​ ജോ​സ​ഫ്​​സ്​ ദേ​വാ​ല​യ​ത്തി​ന്​ പു​റ​ത്ത്​ ഗാ​ന്ധി​റോ​ഡി​ൽ അ​ഭി​വാ​ദ്യ​വു​മാ​യി സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്നു.

കറുപ്പ് പേടി മാറാതെ പൊലീസ്

കോഴിക്കോട്: കറുത്ത മാസ്കും വസ്ത്രവും കണ്ടാൽ സംശയം തീരാതെ പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങുകളിൽ കറുപ്പ് മാസ്കിനോടുള്ള അലർജി പൊലീസിന് പൂർണമായും മാറിയിരുന്നില്ല. ഹോട്ടൽ ട്രൈപ്പന്‍റയിലെ പുസ്തക പ്രകാശന ചടങ്ങിനെത്തിയ ദൃശ്യമാധ്യമപ്രവർത്തകന്‍റെ ബാഗിലുണ്ടായിരുന്ന കറുത്ത മാസ്ക് സുരക്ഷ ഉദ്യോഗസ്ഥർ എടുത്ത് കൊട്ടയിലിട്ടു. മറ്റൊരു മാധ്യമപ്രവർത്തകന്‍റെ നീല മാസ്ക് കറുപ്പ് നിറമാണോയെന്ന സംശയത്തിലായിരുന്നു പൊലീസ്. കറുത്ത മാസ്ക് 'മൂപ്പർക്ക്' ഇഷ്ടപ്പെടില്ലെന്നായിരുന്നു സുരക്ഷ ഉദ്യോഗസ്ഥന്‍റെ പ്രതികരണം. വളഞ്ഞകാലുള്ള കറുത്ത കുടയുമായെത്തിയ വയോധികനെയും വിശദമായി പരിശോധിച്ചു. കറുത്ത കുടയുമായെത്തിയ മറ്റൊരാളെയും പരിശോധിച്ചു. പുസ്തക പ്രകാശന ചടങ്ങിലെ സംഘാടകരിലൊരാളായ അഭിഭാഷകൻ ആദ്യം കറുപ്പ് മാസ്ക് ധരിച്ചായിരുന്നു അതിഥികളെ സ്വീകരിച്ചത്. മുഖ്യമന്ത്രി എത്താൻ നേരം ഇദ്ദേഹത്തിന് ആരോ വെള്ള മാസ്ക് എത്തിച്ചുകൊടുത്തു.

എരഞ്ഞിപ്പാലത്ത് സഹകരണാശുപത്രിയുടെ ചടങ്ങിൽ കറുപ്പ് മാസ്ക് അണിഞ്ഞവർ കുറവായിരുന്നു. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ ചടങ്ങിനെത്തുന്നവർ കറുപ്പ് മാസ്കും വസ്ത്രങ്ങളും ധരിക്കരുതെന്ന സന്ദേശം വിവിധ ഇടവകകൾക്ക് നൽകിയിരുന്നു. ഇത്തരം നിർദേശം നൽകിയിട്ടില്ലെന്നാണ് പൊലീസിന്‍റെ നിർദേശം. എന്നാൽ, കറുപ്പ് മാസ്ക് അഴിപ്പിക്കാൻ ഇവിടെയും ശ്രമമുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT