പ്രകൃതിസംരക്ഷണ യാത്രയിൽ പങ്കെടുത്ത ക്ലബ് അംഗങ്ങളും കുടുംബവും
പ്രകൃതിസംരക്ഷണ യാത്രയിലൂടെ പൂക്കുന്നുമലയെ മാലിന്യമുക്തമാക്കി ക്ലബ് അംഗങ്ങൾ
നന്മണ്ട: സഞ്ചാരികളെത്തുന്ന പൂക്കുന്നുമലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി വെസ്റ്റേൺ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രകൃതിസംരക്ഷണ യാത്ര നടത്തി.
പ്രകൃതിയെ കണ്ടറിഞ്ഞും തൊട്ടറിഞ്ഞും നടത്തിയ സംരക്ഷണ യാത്രയിൽ കുണ്ടൂർ പ്രദേശത്തെ അമ്മമാരും കുഞ്ഞുങ്ങളുമടക്കം ഒട്ടേറെ പേർ പങ്കെടുത്തു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലവിൽ വാർഡ് അംഗവുമായ കുണ്ടൂർ ബിജു ഉദ്ഘാടനം ചെയ്തു.
സഞ്ചാരികൾ ഉപേക്ഷിച്ചുപോകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കുപ്പികളും നീക്കം ചെയ്യാനാണ് ക്ലബ് അംഗങ്ങളും കുടുംബവുമെല്ലാം മാലിന്യനിർമാർജനത്തിനായി കൈകോർത്തത്. പ്ലക്കാർഡുമായി വെള്ളച്ചാൽ വഴി മലകയറിയ സംഘം മാലിന്യം ശേഖരിച്ച് പൈൻ തറ വഴി തിരിച്ചു. പ്രവാഷ് സ്വാഗതവും വിനീത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.