കോഴിക്കോട്: കലോത്സവ തിരക്കിനിടെ നഗരത്തിൽനിന്ന് മൂന്നു കിലോ കഞ്ചാവുമായി കോട്ടയം സ്വദേശി പിടിയിൽ. പൂവരണി കൂനനിക്കൽ വീട്ടിൽ കെ.ടി. ജോസഫിനെയാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് കസബ സബ് ഇൻസ്‌പെക്ടർ ആന്റണി അറസ്റ്റ് ചെയ്തത്.
കലോത്സവ വേദി അനുവദിച്ച സ്‌കൂൾ പരിസരങ്ങൾ, പാർക്കിങ് ഏരിയ, താമസസ്ഥലങ്ങൾ, ലോഡ്ജുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ പരിസരങ്ങൾ പ്രധാന സന്ദർശക സ്ഥലങ്ങൾ തുടങ്ങിയയിടങ്ങളിൽ വിവിധ ജില്ലകളിൽ നിന്നുള്ള പൊലീസുകാരെ വിന്യസിക്കുകയും രഹസ്യ നിരീക്ഷണത്തിനായി ലഹരിവിരുദ്ധ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.
ഇവരുടെ നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ ഡൻസഫ് സ്ക്വാഡംഗങ്ങളായ അസി. സബ് ഇൻസ്‌പെക്ടർമാരായ മനോജ് എടയേടത്, അബ്ദുറഹിമാൻ, സീനിയർ സി.പി.ഒമാരായ കെ. അഖിലേഷ്, അനീഷ് മൂസാൻവീട്, സി.പി.ഒമാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, കസബ സ്റ്റേഷനിലെ എസ്.ഐ അനീഷ്, സീനിയർ സി.പി.ഒമാരായ രതീഷ്, രഞ്ജീവ്, സി.പി.ഒ സതീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.