ദേ​ശീ​യ​പാ​ത​യി​ൽ അ​യ​നി​ക്കാട്ട് അ​പ​ക​ട​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ട

കാ​ർ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഓ​വു​ചാ​ലി​ലേ​ക്ക് വീ​ണ​നി​ല​യി​ൽ

നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് ഓവുചാലിലേക്ക് വീണു

പയ്യോളി: ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ സ്കൂട്ടർ യാത്രികരെ ഇടിച്ച് തെറിപ്പിച്ചശേഷം നിർമാണത്തിലിരിക്കുന്ന ഓവുചാലിലേക്ക് വീണു. വികസന പ്രവൃത്തികൾ പുരോഗമിക്കുന്ന അയനിക്കാട് പോസ്റ്റ് ഓഫിസിന് തെക്കുഭാഗത്തെ ദേശീയപാതയിൽ തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. അപകടത്തിൽ സ്കൂട്ടർ യാത്രികരായ അയനിക്കാട് സ്വദേശികളായ ഉണ്ണി, മുരളി എന്നിവർക്ക് പരിക്കേറ്റു.

കാർ യാത്രികരായ രണ്ട് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കണ്ണൂരിൽനിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ഫോർഡ് കാർ റോഡിൽനിന്ന് മറികടക്കാൻ ശ്രമിച്ച സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചശേഷം നിയന്ത്രണംവിട്ട് പടിഞ്ഞാറ് ഭാഗത്ത് നിർമാണം നടക്കുന്ന ഓവുചാലിലേക്ക് വീഴുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും ഓവുചാലിനുള്ളിലേക്ക് വീണു. അപകടത്തിൽ കാറിന്റെ മുൻഭാഗത്തെ ടയർ ഊരിത്തെറിച്ചു. സംഭവസമയത്തെ ശക്തമായ മഴയും കാറിന്റെ അമിതവേഗതയും അപകടത്തിന് കാരണമായതായി ദൃക്സാക്ഷികൾ പറഞ്ഞു. ദേശീയപാതയിൽ തിക്കോടി എഫ്.സി.ഐ ഗോഡൗണിന് സമീപം ലോറിക്ക് പിറകിൽ സ്വകാര്യ ബസിടിച്ച് അപകടം വരുത്തി. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. 

Tags:    
News Summary - car accident payyoli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.