പിടികൂടിയ
കഞ്ചാവുചെടികൾ
Posted On
date_range Updated On
date_range വീട്ടുപറമ്പിൽനിന്നും കഞ്ചാവുചെടികൾ പിടികൂടി
നാദാപുരം: താലായി തെക്കയിൽമുക്ക് ചെട്ട്യാംവീട്ടിൽ കോളനിയിൽ വീട്ടുപറമ്പിൽനിന്നും രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചെടികൾ പിടികൂടിയത്. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ നിലയിലായിരുന്നു. സംഭവത്തിൽ എടച്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.ഐ വി.കെ. കിരണിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ യൂസഫ്, അനിൽ കുമാർ, ജിജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.