വടകര: കാറിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ കേസിൽ നഷ്ടപരിഹാരം നൽകാൻ വിധി.
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും കോട്ടപ്പള്ളി പൈങ്ങോട്ടായി സ്വദേശിയുമായ തറക്കണ്ടിയിൽ സലീമിന്(48)വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കേസിൽ 68,88,300 രൂപയും ഒമ്പതു ശതമാനം പലിശയും കോടതി ചെലവും നൽകാൻ വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യുണൽ ജഡ്ജി കെ. രാമകൃഷ്ണൻ വിധിച്ചു.
യൂനിവേഴ്സൽ സാംബോ ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2019 ആഗസ്റ്റ് 17 നാണ് കേസിനാസ്പദമായ അപകടം. ആയഞ്ചേരിയിൽനിന്ന് തീക്കുനിയിലേക്ക് ബൈക്കിൽ പോകുകയായിരുന്ന സലീമിനെ ആയഞ്ചേരി ടൗണിൽ എതിരെ വന്ന കാറിടിച്ചാണ് അപകടം. അന്യായക്കാരനുവേണ്ടി അഡ്വ. വി.എ. നജീബ്, എൻ.സി. അരുണിമ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.