വയലട മുള്ളൻപാറയിൽനിന്നുള്ള കക്കയം റിസർവോയർ കാഴ്ചകൾ
ബാലുശ്ശേരി: വയലട ടൂറിസം പദ്ധതി ഞായറാഴ്ച നാടിന് സമർപ്പിക്കും. മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിൽ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന വിനോദസഞ്ചാര വകുപ്പ് ജില്ലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ ചെലവഴിച്ചുകൊണ്ട് നടപ്പിലാക്കിയ വയലട ടൂറിസം ഡെവലപ്മെന്റ് പദ്ധതി രാവിലെ രാവിലെ ഒമ്പതിന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.
അഡ്വ. കെ.എം. സചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിക്കും. ടൂറിസം ജോയന്റ് ഡയറക്ടർ ടി.ജി. അഭിലാഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയാകും.
മുൻ എം.എൽ.എ പുരുഷൻ കടലുണ്ടി ചടങ്ങിൽ സംബന്ധിക്കും. സമുദ്രനിരപ്പിൽനിന്ന് 1400 അടി ഉയരത്തിലാണ് വയലട വിനോദസഞ്ചാര കേന്ദ്രം. മുള്ളൻപാറയിൽനിന്നുള്ള പെരുവണ്ണാമൂഴി റിസർവോയറിന്റെ കാഴ്ചയും സഞ്ചാരികളെ ആകർഷിക്കുന്നതാണ്.
കോട്ടക്കുന്ന് ആദിവാസി ഊരും കുന്നിൻ പ്രദേശങ്ങളും സഞ്ചാരികൾക്ക് പ്രിയങ്കരമായ സ്ഥലമായിട്ടുണ്ട്. വയലടയിലേക്കുള്ള യാത്രയിൽ ഒട്ടനവധി വെള്ളച്ചാട്ടങ്ങളും നീരൊഴുക്കുകളുമുണ്ട്. ഇപ്പോൾതന്നെ ഇവിടേക്ക് നിരവധി സഞ്ചാരികളാണ് ദിനംപ്രതിയെന്നോണമെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.