തോണിക്കടവ് -കരിയാത്തുംപാറ ടൂറിസം മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ
അഡ്വ. കെ.എം. സചിൻദേവ് എം.എൽ.എ സംസാരിക്കുന്നു
ബാലുശ്ശേരി: തോണിക്കടവ് -കരിയാത്തുംപാറ ടൂറിസം കേന്ദ്രത്തിലെ ടിക്കറ്റ് കൗണ്ടർ മാറ്റിസ്ഥാപിക്കാനും വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കാനും ടൂറിസം മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ തീരുമാനം.
കെ.എം. സച്ചിൻദേവ് എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ല കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് തീരുമാനം. വാഹന പാർക്കിങ്, കരിയാത്തുംപാറയിലെ ടിക്കറ്റ് കൗണ്ടർ മാറ്റിസ്ഥാപിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സംയുക്ത പരിശോധന നടത്താനും തീരുമാനിച്ചു.തോണിക്കടവിലെ ഡ്രെയ്നേജ്, പൂന്തോട്ടം പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും. കരിയാത്തുംപാറയിലെ റാംപ് നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരുടെ യോഗ്യത പരിശോധിച്ച് അംഗീകാരം നൽകും.
ശൗചാലയം നിർമിക്കുന്നതിന് സ്ഥലം ലഭ്യമാക്കാൻ ഇറിഗേഷൻ വകുപ്പ് കത്ത് നൽകും. തോണിക്കടവിലേക്കും കരിയാത്തുംപാറയിലേക്കും ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് കമ്മിറ്റി അനുമതി നൽകി. ജില്ല കലക്ടർ എ. ഗീത, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ടൂറിസം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.