Posted On
date_range Updated On
date_range എകരൂലില്‍ യുവാവ് കുത്തേറ്റു മരിച്ചു
എകരൂൽ (ബാലുശ്ശേരി): വാടകവീട്ടിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ഝാര്‍ഖണ്ട് സ്വദേശി പരമേശ്വര്‍ (25) ആണ് മരിച്ചത്. കൂടെ താമസിച്ചിരുന്ന ഏഴ് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം.
ഇവര്‍ എകരൂലില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഞായറാഴ്ച രാത്രി വാക്ക് തര്‍ക്കമുണ്ടാവുകയും കത്തികൊണ്ടു കുത്തുകയുമായിരുന്നുവെന്നാണ് വിവരം. ആഴത്തില്‍ മുറിവേറ്റ ഇയാളെ എകരൂലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാലുശ്ശേരി സി.ഐ ടി.പി. ദിനേശിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.