പാലോളിമുക്കിൽ കടക്കുനേരെ സ്ഫോടക വസ്തു എറിഞ്ഞു

ബാലുശ്ശേരി: പാലോളിമുക്കിലെ കടക്കുനേരെ അജ്ഞാതർ സ്ഫോടകവസ്തു എറിഞ്ഞതായി പരാതി. പാലോളിമുക്കിലെ തട്ടാൻകണ്ടി ഷൈജലിന്റെ ഉടമസ്ഥതയിലുള്ള അലുമിനിയം ഫാബ്രിക്കേഷൻ കടക്കു നേരെ തിങ്കളാഴ്ച രാത്രി 10നാണ് സ്‌ഫോടനവസ്തു എറിഞ്ഞത്.

കടക്കു മുന്നിൽ റോഡിലാണ് സ്ഫോടനം നടന്നത്. പാലോളിയിലെ ആൾക്കൂട്ട മർദനവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിപ്പട്ടികയിലുള്ള ഷാക്കിർ ജോലി ചെയ്യുന്ന കടയാണിത്. സ്ഫോടനത്തിൽ കടക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

പരാതിയെ തുടർന്നു ബാലുശ്ശേരി പൊലീസ് ഡോഗ് സ്ക്വാഡ് സംഭവസ്ഥലത്ത് പരിശോധന നടത്തി. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എസ്.ഡി.പി.ഐ പ്രവർത്തകനായ സഫീറിന്റെ വീടിനുനേരെ 27ന് സ്ഫോടകവസ്തു എറിഞ്ഞതായി പരാതിയുണ്ടായിരുന്നു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Tags:    
News Summary - Explosives were thrown at Palolimukk shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.