വയോധിക ദമ്പതികളെ ഇടിച്ച ഓ​ട്ടോയും ഡ്രൈവറും പിടിയിൽ

കോ​ഴി​ക്കോ​ട്​: വ​യോ​ധി​ക ദ​മ്പ​തി​ക​ളെ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ ഒാ​േ​ട്ടാ​യും ഡ്രൈ​വ​റും പി​ടി​യി​ൽ. സെ​പ്റ്റം​ബ​ർ 26ന്​ ​ബീ​ച്ച്​ ല​യ​ൺ​സ് പാ​ർ​ക്കി​ന് സ​മീ​പ​ത്ത്​​ അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ടം വ​രു​ത്തി ക​ട​ന്നു​ക​ള​ഞ്ഞ ഓ​ട്ടോ ഡ്രൈ​വ​ർ മ​ട​പ്പ​ള്ളി സ്വ​ദേ​ശി അ​മ​ൽ​രാ​ജി​നെ​യാ​ണ്​ വെ​ള്ള​യി​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​​ചെ​യ്​​ത​ത്.

കെ.​എ​ൽ 18 കെ 275 ​ഒാ​േ​ട്ടാ​യാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ളി​ലൊ​രാ​ൾ അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​ണ്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഓ​ട്ടോ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ക്ക​ത്തി​ൽ കു​റ്റം നി​ഷേ​ധി​ച്ച പ്ര​തി ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ചോ​ദ്യം ​ചെ​യ്യ​ലി​ൽ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ള​യി​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗോ​പ​കു​മാ​റി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം എ.​എ​സ്.​ഐ എം. ​ജ​യ​ന്ത്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എ​ൻ. ന​വീ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ടി.​കെ. ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Auto and driver arrested for hitting elderly couple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.