കൂത്താളി: കോവിഡ് ഭേദമായി തിരിച്ചു വന്നപ്പോൾ രാജന് കൂത്താളി പഞ്ചായത്തിലെ ആംബുലൻസ് ഡ്രൈവറുടെ പണിപോയി. എട്ടു വർഷമായി ഈ തസ്തികയിൽ ജോലി ചെയ്തുവരുകയായിരുന്ന പഴയടുത്ത്കണ്ടി രാജന് കോവിഡ് ബാധിച്ചത് രോഗികളുമായി പോകുമ്പോഴാണ്. 17 ദിവസത്തെ ക്വാറൻറീൻ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പഞ്ചായത്തധികൃതർ തനിക്ക് പകരം മറ്റൊരാളെ നിയമിച്ചെന്ന് രാജൻ അറിയുന്നത്. കോവിഡ് ബാധിതനാകുന്നതുവരെയുള്ള ദിവസങ്ങളിലെ വേതനം നൽകാൻ പോലും പഞ്ചായത്തധികൃതർ തയാറായില്ലെന്നും രാജൻ ആരോപിക്കുന്നു.
രാജനെ എത്രയും പെട്ടെന്ന് ജോലിയിൽ തിരികെ എടുക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് കൂത്താളി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ രാജൻ. കെ. പുതിയേടത്ത് അധ്യക്ഷത വഹിച്ചു. സത്യൻ കടിയങ്ങാട്, മോഹൻ ദാസ് ഓണിയിൽ, അബ്ദുള്ള ബൈത്തുൽ ബർക്ക, പൂളക്കണ്ടി കുഞ്ഞമ്മത്, വിനോയ് ശ്രീവിലാസ്, ആയിഷ ടീച്ചർ, ഇ. ടി. സത്യൻ, മുഹമ്മത്, സി. കെ. ലാൽ, കെ. ടി. ബാലൻ, വി. കെ. കുഞ്ഞമ്മത്, റഷീദ് എന്നിവർ സംസാരിച്ചു.
കൂത്താളി: പഞ്ചായത്ത് ആംബുലൻസ് ഡ്രൈവർ രാജനെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കൂത്താളി പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്ക്കരിച്ചു. അംഗങ്ങളായ ശ്രീവിലാസ് വിനോയ്, പൂളക്കണ്ടി കുഞ്ഞമ്മത്, ആയിഷ ടീച്ചർ, രാഗിത എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.