പന്തീരാങ്കാവ്: നിർധന കുടുംബത്തിെൻറ അത്താണിയായിരുന്ന യുവാവിെൻറ മരണത്തിനിടയാക്കിയ അപകടം വരുത്തിയ വാഹനത്തെ തേടി പന്തീരാങ്കാവ് പൊലീസ്. ഈ മാസം 13ന് വൈകീട്ട് 7.30 ഓടെയാണ് പന്തീരാങ്കാവ് ബൈപ്പാസിൽ കൊടൽ നടക്കാവ് പെട്രോൾ പമ്പിന് സമീപം രാമനാട്ടുകര ഭാഗത്തുനിന്ന് വന്ന ഓട്ടോയിൽ കാറിടിച്ച് ഓട്ടോ ഡ്രൈവർ പന്തീരാങ്കാവ് മുണ്ടോട്ട് പൊയിൽ സോമെൻറ മകൻ വൈശാഖ് (27) മരിച്ചത്. അതേദിശയിൽ നിന്ന് വന്ന കാറിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോ മറിയുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ വെള്ള ആൾട്ടോ കാറാണ് അപകടം വരുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. പ്രദേശത്തെ മുഴുവൻ സി.സി.സി.വി ദൃശ്യങ്ങളും മറ്റ് അന്വേഷണങ്ങളും നടത്തി കാർ കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. മാതാവ് വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ സഹോദരങ്ങളായ വിവേകിനും വൈഷ്ണവിനും വലിയ ആശ്വാസമായിരുന്നു മൂത്ത ജ്യേഷ്ഠനായ വൈശാഖിെൻറ തണൽ. പെയിൻറിങ് തൊഴിലാളിയായ പിതാവിെൻറ ജോലി പിന്തുടർന്ന വൈശാഖ് പണിയില്ലാത്ത സമയം ഓട്ടോ ഓടിച്ചിരുന്നു. സോമനും മക്കൾക്കും വൈശാഖിെൻറ വിയോഗം സൃഷ്ടിച്ച ആഘാതം വലുതാണ്.
അപകടം വരുത്തിയ കാറിനെ കുറിച്ചുള്ള അന്വേഷണത്തിൽ ജനങ്ങളുടെ സഹായം തേടി കഴിഞ്ഞ ദിവസം പൊലീസ് ഔദ്യോഗിക ഫേസ്ബുക് പേജിൽ അറിയിപ്പ് നൽകിയിരുന്നു. വിവരം ലഭിച്ചാൽ 0495-2437300, 9947711502, 8086530022 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. അപകടം വരുത്തിയ കാറിലുള്ളവർ നേരിട്ട് സ്റ്റേഷനിൽ ഹാജരായാൽ നിയമനടപടി ലഘൂകരിക്കാൻ ശ്രമിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.