കോ​ഴി​ക്കോ​ടി​െൻറ സ്നേ​ഹാ​ദ​രം പ​രി​പാ​ടി​യി​ൽ ച​ല​ച്ചി​ത്ര ന​ടി ഷീ​ല പി.​കെ. സു​നി​ൽ കു​മാ​റി​ന് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു. സു​ര​ഭി ല​ക്ഷ്മി, വി​നോ​ദ് കോ​വൂ​ർ, തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം.​എ​ൽ.​എ, റ​ഷീ​ദ് അ​ഹ​മ്മ​ദ്, ഡെ​പ്യൂ​ട്ടി മേ​യ​ർ മു​സാ​ഫി​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സ​മീ​പം

കോഴിക്കോട്ടുകാരെപ്പോലെ സ്​നേഹമുള്ളവരില്ല –ഷീല

കോ​ഴി​​ക്കോ​ട്​: കോ​ഴി​ക്കോ​ട്ടു​കാ​രെ​പ്പോ​ലെ സി​നി​മാ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സ്​​നേ​ഹ​മു​ള്ള​വ​ർ വേ​റെ എ​വി​ടെ​യു​മി​ല്ലെ​ന്ന്​ ന​ടി ഷീ​ല. മ്യൂ​സി​ക് ആ​ർ​ടി​സ്​​റ്റ്​​സ്​ അ​സോ​സി​യേ​ഷ​ൻ (മാ) ​അ​ട​ക്കം വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടാ​ഗോ​ർ ഹാ​ളി​ൽ കോ​ഴി​ക്കോ​ടി​‍െൻറ സ്നേ​ഹാ​ദ​രം പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. വ​ർ​ഷ​ങ്ങ​ൾ​ക്കു​ ശേ​ഷ​മാ​ണ്​ കോ​ഴി​ക്കോ​ട്ടു​വ​രു​ന്ന​ത്.

ബാ​ല്യ​കാ​ല സ​ഖി​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ന​സീ​ർ സാ​റി​നൊ​പ്പം ഇ​വി​ടെ വ​ന്നി​രു​ന്നു. ലോ​ട്ട​റി ടി​ക്ക​റ്റ​ട​ക്കം കു​റെ പ​ട​ങ്ങ​ൾ​ക്കാ​യും വ​ന്നു. അ​പ്പോ​ഴൊ​ക്കെ തോ​ന്നി​യ​താ​ണ്​ എ​ന്ത്​ സ്​​നേ​ഹ​മു​ള്ള​വ​രാ​ണ് കോ​ഴി​ക്കോ​ട്ടു​കാ​രെ​ന്ന്​ എ​ന്നും ഷീ​ല പ​റ​ഞ്ഞു. ഗാ​യ​ക​ൻ പി.​കെ. സു​നി​ൽ കു​മാ​ർ, ന​ടി സു​ര​ഭി ല​ക്ഷ്മി, ന​ട​ൻ വി​നോ​ദ് കോ​വൂ​ർ, മേ​ക്ക​പ്​ മാ​ൻ റ​ഷീ​ദ് അ​ഹ​മ​ദ് എ​ന്നി​വ​രെ അ​വ​ർ ആ​ദ​രി​ച്ചു.

തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സ​ഫ​ർ അ​ഹ​മ​ദ് വി​ശി​ഷ്​​ടാ​തി​ഥി​യാ​യി. കെ. ​സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സു​ബൈ​ർ പ്ര​ശ​സ്​​​തി പ​ത്രം വാ​യി​ച്ചു. ഭാ​നു​പ്ര​കാ​ശ്, കെ.​പി. സു​ധീ​ര, യോ​ഹ​ന്നാ​ൻ മ​റ്റ​ത്തി​ൽ, എ.​വി. റ​ഷീ​ദ​ലി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ന​യ​ൻ ജെ. ​ഷാ സ്വാ​ഗ​ത​വും ടി.​പി.​എം ഹാ​ഷി​ർ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Actress Sheela praises the people of Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.