Posted On
date_range Updated On
date_range കടയിൽനിന്ന് ഡി.വി.ആർ കവർച്ച നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: മിഠായിതെരുവിലെ സി.ആർ 7 റെഡിമെയ്ഡ് ഷോപ്പിൽ അതിക്രമിച്ചുകയറി സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ കവർച്ച നടത്തിയെന്ന പരാതിയിൽ പെരുമണ്ണ പി.പി. ഹൗസിൽ കെ.പി. അഫ്സലിനെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
വ്യാജരേഖ ചമച്ച് ഷോപ്പ് സ്വന്തമാക്കാൻ ശ്രമിച്ചു എന്ന കേസുമായി ബന്ധപ്പെട്ട് കോടതി അഡ്വക്കറ്റ് കമീഷനെ നിയോഗിച്ചിരുന്നു. കമീഷന്റെ സന്ദർശനസമയത്താണ് കേസിനാസ്പദമായ സംഭവം. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈമാസം 18 വരെ റിമാൻഡ് ചെയ്തു.കേസിൽ മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.