കോഴിക്കോട്​ ജില്ലയിൽ ഇതുവരെ കോവിഡ്​ വാക്സിൻ സ്വീകരിച്ചത് എട്ടുലക്ഷത്തിലേറെ പേർ

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ​പ്രതിദിനം ശ​രാ​ശ​രി 10,975 പേ​ർ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് ക​ണ​ക്ക്. ശ​രാ​ശ​രി 9500ഓ​ളം പേ​രാ​ണ് ആ​ദ്യ ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 1400 പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ക്കു​ന്നു. അ​തി​ൽ​ത​ന്നെ 3605 പേ​രാ​ണ് 18-44 വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​ർ. 4715 പേ​ർ 45നും 60​നും ഇ​ട​യി​ലു​ള്ള​വ​രും 2655 പേ​ർ 60 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള വ​രു​മാ​ണ്.

ഇ​തു​വ​രെ 8,45, 805 പേ​ർ ജി​ല്ല​യി​ൽ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ഇത് 18 വയസിന് മുകളിലുള്ള ജനസംഖ്യയുടെ 32 ശതമാനത്തോളമാണ്. 25 ലക്ഷത്തോളം പേരാണ് ജില്ലയിൽ 18 വയസിന് മുകളിലുള്ളവർ. അ​തി​ൽ 6,63,141 പേ​ർ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​വ​രാ​ണ്. 1,82,664 പേ​ർ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച 11,318 പേ​രാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. അ​തി​ൽ 11,132 പേ​ർ ആ​ദ്യ ഡോ​സും 186 പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ച​വ​രാ​ണ്.

10,801 പേ​രാ​ണ് 18-44 വ​യ​സ്സി​നി​ട​യി​ലു​ള്ള​വ​ർ. 340 പേ​ർ 45നും 60​നും ഇ​ട​യി​ലു​ള്ള​വ​രും 177 പേ​ർ 60ന് ​മു​ക​ളി​ലു​ള്ള​വ​രു​മാ​ണ്. ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ഷെ​ഡ്യൂ​ൾ ചെ​യ്യാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്ന് വ്യാ​പ​ക പ​രാ​തി​യു​ണ്ട്. വാ​ക്സി​നേ​ഷ​ൻ ഷെ​ഡ്യൂ​ൾ ചെ​യ്യാ​നാ​യി സൈ​റ്റ് ഓ​പ്പ​ണാ​യാ​ൽ 15 മി​നി​റ്റി​നു​ള്ളി​ൽ​ത​ന്നെ സ്ലോ​ട്ടു​ക​ളെ​ല്ലാം നി​റ​യു​ക​യാ​ണ്. ഇ​തു​മൂ​ലം വ​ള​രെ കു​റ​ച്ച് ര​ണ്ടാം ഡോ​സു​കാ​ർ​ക്ക് മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​ൻ ഷെ​ഡ്യൂ​ൾ ചെ​യ്യാ​നാ​കു​ന്ന​ത്. 18 -44 വ​യ​സ്സി​നി​ട​യി​ൽ ഉ​ള്ള​വ​ർ​ക്ക് ന​ൽ​കാ​നു​ള്ള വാ​ക്സി​ൻ 53, 516 ഡോ​സാ​ണ് നി​ല​വി​ൽ സ്​​റ്റോ​ക്കു​ള്ള​ത്. 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ന​ൽ​കാ​നു​ള്ള വാ​ക്സി​ൻ 22,000 ഡോ​സ് കോ​വി​ഷീ​ൽ​ഡ് എ​ത്തി​യി​ട്ടു​ണ്ട്. മേ​യ് 28ന് ​എ​ത്തി​യ 5500 ഡോ​സ് കോ​വാ​ക്സി​നി​ൽ കു​റ​ച്ചു​കൂ​ടി സ്​​റ്റോ​ക്കു​ണ്ടെ​ന്നും ജി​ല്ല വാ​ക്സി​നേ​ഷ​ൻ ഓ​ഫി​സ​ർ ഡോ. ​മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.

കോ​വി​ഷീ​ൽ​ഡ് ആ​ണ് കൂ​ടു​ത​ൽ പേ​ർ​ക്ക് ന​ൽ​കു​ന്ന​ത്. ഇ​തു​വ​രെ 7,87,520 പേ​ർ​ക്ക് കോ​വി​ഷീ​ൽ​ഡും 58,285 പേ​ർ​ക്ക് കോ​വാ​ക്സി​നു​മാ​ണ് ന​ൽ​കി​യ​ത്.

Tags:    
News Summary - 8 lakh people vaccinated in calicut district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.