സി.സി. ടിവിയിൽ പതിഞ്ഞ കാർ
Posted On
date_range Updated On
date_range കാറിൽ എത്തിയ സംഘം 6.63 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
വെള്ളിമാട്കുന്ന്: സുഹൃത്തിന് പണം കൈമാറാൻ എത്തിയ യുവാവിൽ നിന്ന് പണം കവർന്നതായി പരാതി.
ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ചെറുവറ്റയിലുള്ള സുഹൃത്തിൻെറ വീട്ടിൽ പണം കൊടുക്കാനായി സ്കൂട്ടറിൽ എത്തിയ യുവാവിനെ സ്വിഫ്റ്റ് കാറിൽ എത്തിയ നാലംഗ സംഘം കാറിൽ കയറ്റി കൊണ്ടുപോയി 6.63ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ശേഷം വഴിയിൽ ഇറക്കിവിടുകയായിരുന്നു.
കൊടുവള്ളി ആവിലോറ സ്വദേശി ഗഫൂറിനെയാണ് പിടിച്ചുകൊണ്ടുപോയത്. കുഴൽപണമിടപാടാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവാവിൻെറ പരാതിയിൽ ചേവായൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.