60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ്

കോഴി​ക്കോട്​: 60 വയസ്സ് കഴിഞ്ഞവരും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസ് എടുത്തവരുമായ എല്ലാവര്‍ക്കും കരുതല്‍ ഡോസ് കൂടി നല്‍കിത്തുടങ്ങി. കോവിഡിനെതിരെ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. രണ്ടാംഡോസെടുത്ത് ഒമ്പതു മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. ഈ വിഭാഗത്തിൽപെട്ടവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ ആരോഗ്യ പ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT