42 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

പയ്യോളി: സി.പി.എം നേതൃത്വത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിനെതിരെ പ്രതിഷേധിച്ച . ഐ.പി.സി 143 , 147 , 149 , 283 വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ടായിരുന്നു തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടിയിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തിയത്. തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവൻ കൊടലൂർ, കെ.പി. രമേശൻ, ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് തിക്കോടി, ബിനു കാരോളി, ജയകൃഷ്ണൻ ചെറുകുറ്റി, ഉണ്ണികൃഷ്ണൻ വായാടി, ലിഷ തിക്കോടി, സനീർ വില്ലംകണ്ടി തുടങ്ങിയവരാണ് പ്രകടനത്തിന് നേതൃത്വം കൊടുത്തിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.