മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ രാഷ്ട്രനേതാക്കളെ കുറിച്ച് തയാറാക്കിയ ഗവേഷണപ്രബന്ധങ്ങൾ കോർത്തിണക്കി '1947 ഇന്ത്യ' എന്ന പേരിൽ പ്രബന്ധസമാഹാരം പുറത്തിറക്കുന്നു. ഇംഗ്ലീഷ് വിഭാഗത്തിന് കീഴിലുള്ള ജയിൻറ്സ് ക്ലബ് പുറത്തിറക്കുന്ന സമാഹാരം, തിങ്കളാഴ്ച എം.കെ. രാഘവൻ എം.പി പ്രകാശനം നിർവഹിക്കുമെന്ന് സ്കൂളധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻ പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി ആദ്യ പ്രതി ഏറ്റുവാങ്ങും. കെ.ഇ.എൻ മുഖ്യപ്രഭാഷണം നടത്തും. കോവിഡ് കാലത്തെ ഒരുവർഷം നീണ്ട ഗവേഷണ പ്രവർത്തനങ്ങളുടെ ഫലമായാണ് പുസ്തകം തയാറാക്കിയത്. രാജ്യശിൽപികളായ ടാഗോർ, മഹാത്മാഗാന്ധി, സരോജിനി നായിഡു, ആസാദ്, നെഹ്റു, അംബേദ്കർ, സുഭാഷ്ചന്ദ്ര ബോസ്, മുഹമ്മദ് അബ്ദുറഹ്മാൻ, ഭഗത് സിങ്, ക്യാപ്റ്റൻ ലക്ഷ്മി എന്നിവരെ കുറിച്ചാണ് വിദ്യാർഥികൾ പഠനം നടത്തിയത്. രാഹുൽ ഗാന്ധി, രാജ്മോഹൻ ഗാന്ധി, സുഭാഷിണി അലി തുടങ്ങിയ പ്രമുഖരുമായി സംവദിച്ചും കേരളത്തിലെ വിവിധ കോളജുകളിലെ ചരിത്ര അധ്യാപകരുടെ നിർദേശങ്ങളും സ്വീകരിച്ചാണ് വിദ്യാർഥികൾ പ്രബന്ധം തയാറാക്കിയത്. ഗവേഷണത്തെ സംബന്ധിച്ച് കുട്ടികൾ സംസാരിക്കുന്ന വിഡിയോ ഫ്രെയിമുകളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ, ഡോ. ഇ. ഹസ്ബുല്ല, എ. അബൂബക്കർ, എസ്. കമറുദ്ദീൻ, എം.ടി. മുനീബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.