1256 പേര്‍ക്ക് കോവിഡ്; രോഗമുക്തി 3321, ടി.പി.ആര്‍ 17.09 ശതമാനം

കോഴിക്കോട്​: ജില്ലയില്‍ തിങ്കളാഴ്​ച 1256 കോവിഡ് പോസിറ്റിവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റിവായി. 30 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1225 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7626 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 3321 പേര്‍കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 17.09 ശതമാനമാണ് രോഗസ്​ഥിരീകരണ നിരക്ക്​. രോഗം സ്ഥിരീകരിച്ച് 25108 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 20624 പേർ വീടുകളിലാണ്​ ചികിത്സയിലുള്ളത്​. കോഴിക്കോട് കോർപറേഷൻ പരിധിയിലും രോഗബാധ കുറഞ്ഞുവരുന്നു. 394 പേരാണ്​ പോസിറ്റിവായത്​. ചികിത്സയിലുള്ളവര്‍: സര്‍ക്കാര്‍ ആശുപത്രികള്‍ 654, സെക്കൻറ്​ ലൈന്‍ ട്രീറ്റ്മൻെറ്​ സൻെററുകള്‍ 206, ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്മൻെറ്​ സൻെററുകള്‍ 330, സ്വകാര്യ ആശുപത്രികള്‍ 1734, പഞ്ചായത്ത് തല ഡൊമിസിലറി കെയര്‍ സൻെറര്‍ 484, വീടുകളില്‍ ചികിത്സയിലുള്ളവര്‍, മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ 58.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.