Posted On
date_range Updated On
date_range കടലുണ്ടിയിൽ 12 പേർക്ക് തെരുവ് നായുടെ കടിയേറ്റു
കടലുണ്ടി: കടലുണ്ടി-ചാലിയംമേഖലയിൽ 12 പേർക്ക് തെരുവുനായുടെ കടിയേറ്റു. ഞായറാഴ്ച ഉച്ചമുതൽ സന്ധ്യവരെയുള്ള സമയങ്ങളിലാണ് കടലുണ്ടി, റെയിൽവേ സ്റ്റേഷൻ പരിസരം, റെയിൽവേ ഗേറ്റ്, കടലുണ്ടി കടവ്, ചാലിയം ഭാഗങ്ങളിൽ നായുടെ ആക്രമണമുണ്ടായത്.
കടലുണ്ടി തൈക്കൂട്ടത്തിൽ പ്രജീഷ (32), പതിനൊന്നു വയസ്സുകാരൻ, 60 വയസ്സുകാരി തുടങ്ങി 12 പേർക്കാണ് കടിയേറ്റത്.എല്ലാവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.