KP കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ, വെൽഡർ ട്രേഡുകൾ ആരംഭിക്കും തിരുവനന്തപുരം: കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ, വെൽഡർ ട്രേഡുകൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഇതിനെ ഒന്നാംനിര ഐ.ടി.ഐയായി ഉയർത്തും. എട്ട് തസ്തികകൾ സൃഷ്ടിക്കുന്ന ശിപാർശ ട്രെയിനിങ് ഡയറക്ടർ സമർപ്പിച്ചതായും മന്ത്രി നിയമസഭയിൽ കാനത്തിൽ ജമീലയുടെ സബ്മിഷന് മറുപടി നൽകി. ട്രേഡുകൾക്ക് ഉപകരണ സംഭരണത്തിന് 47,69,884 രൂപയുടെയും എസ്റ്റാബ്ലിഷ്‌മെന്‍റ് ഇനത്തിൽ 46,79,532 രൂപയുടെയും ഫർണിച്ചർ സംഭരണത്തിനായി 3,60,000 രൂപയുടെയും ചെലവ് കണക്കാക്കുന്നു. ഇത് ധനവകുപ്പിന്‍റെ അംഗീകാരത്തിന് സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.