ട്രോളിങ്​ നിരോധനം 90 ദിവസമാക്കണം -കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ

ബേപ്പൂർ: മത്സ്യസമ്പത്തി​ൻെറ സംരക്ഷണാർഥം 51 ദിവസത്തെ ട്രോളിങ്​ നിരോധനം 90 ദിവസമായി വർധിപ്പിക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ. കേന്ദ്ര സർക്കാറി​ൻെറ സമ്പൂർണ മത്സ്യബന്ധന നിരോധനത്തി​ൻെറ ചുവടുപിടിച്ച് ജൂൺ ഒമ്പത് മുതൽ 51 ദിവസത്തെ ട്രോളിങ്​ നിരോധനമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്​ പോകുന്ന ഘട്ടത്തിൽ സുസ്ഥിര മത്സ്യബന്ധനം സാധ്യമാക്കാൻ മത്സ്യസമ്പത്തി​ൻെറ സംരക്ഷണം അനിവാര്യമാണെന്ന്​ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ, സെക്രട്ടറി അബ്​ദുൾ റാസിക്ക്, ബഷീർ മലപ്പുറം എന്നിവർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.