വേളത്ത് 90 പേരുടെ സ്രവം പരിശോധനക്കെടുത്തു

കുറ്റ്യാടി: കഴിഞ്ഞ ഞായറാഴ്ച വേളം ചോയിമഠത്തിൽ വിവാഹ വീട്ടിലെത്തിയ പുറമേരി സ്വദേശിയായ മധ്യവയസ്കനും മകനും കോവിഡ് പോസിറ്റീവായതിനെ തുടർന്ന് സമ്പർക്കത്തിലായി ക്വാറൻറീനിൽ കഴിയുന്ന 72 പേരുടെ സ്രവം പരിശോധനക്കെടുത്തു. വിവാഹത്തിൽ പങ്കെടുത്ത കായക്കൊടി, ചങ്ങരോത്ത് പഞ്ചായത്തിലുള്ളവരെയും എത്തിച്ചിരുന്നു. വിവാഹത്തിൽ പങ്കെടുക്കാത്ത മറ്റു പ്രദേശങ്ങളിൽ കഴിയുന്ന 18 പേരുടെ സ്രവവും പരിശോധിച്ചു. ചോയിമഠം മദ്റസയിൽ നാദാപുരം ഗവ. ആശുപത്രിയിൽനിന്ന് ഡോ. പ്രജിത്തി​ൻെറ നേതൃത്വത്തിലെത്തിയ സംഘമാണ് സാമ്പിൾ ശേഖരിച്ചത്. ആരോഗ്യ വകുപ്പ് കൊടുത്ത ലിസ്​റ്റ്​ പ്രകാരം വളൻറിയർമാർ ആളുകളെ എത്തിക്കുകയായിരുന്നു. രാവിലെ 11ന് തുടങ്ങിയ പരിശോധന രണ്ടുവരെ തുടർന്നു. ഹെൽത്ത് ഇൻസ്പെക്ടർ ഷിനോജ് ബാബു, ജെ.എച്ച്.ഐമാരായ കെ.വി. റഷീദ്, രാജീവൻ, നാട്ടുകാരായ പി.കെ. നാസാർ, വി.പി. ഹാരിസ്, പി.കെ.സി. അസീസ്, ടി.കെ. അബ്​ദുൽകരീം എന്നിവർ നേതൃത്വം നൽകി. അതിനിടെ, കഴിഞ്ഞ പത്തിന് ബഹ്റൈനിൽനിന്നെത്തിയ വേളം പെരുവയൽ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വാറൻറീനിൽ കഴിഞ്ഞ ഇയാളെ നാലു ദിവസം മുമ്പാണ് പരിശോധിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.