കാർഷിക സർവകലാശാലക്ക് 65 ലക്ഷത്തിന്‍റെ ഗവേഷണഫണ്ട്

തൃശൂർ: ഡ്രോണുകളിലെ ഗവേഷണത്തിനും വിജ്ഞാന വ്യാപനത്തിനുമായി കേരള കാർഷിക സർവകലാശാലക്ക് 65 ലക്ഷം രൂപയുടെ ഗവേഷണഫണ്ട് കേന്ദ്രസർക്കാർ അനുവദിച്ചു. ഇതിൽ 35 ലക്ഷം കാർഷികമേഖലയിലെ ഡ്രോണുകളുടെ ഉപയോഗത്തെക്കുറിച്ച ഗവേഷണത്തിനും 30 ലക്ഷം വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്കായി വയനാട്, പാലക്കാട്, കൊല്ലം, കോട്ടയം കൃഷി വിജ്ഞാന കേന്ദ്രങ്ങൾക്കുമാണ് അനുവദിച്ചത്. സംസ്ഥാനത്ത് ഡ്രോണുകളിലെ ഗവേഷണത്തിനും അതിന്റെ ഉപയോഗം വ്യാപിപ്പിക്കാനും ഈ ഫണ്ടിങ് പുത്തനുണർവ്​ നൽകുമെന്ന് കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ആർ. ചന്ദ്രബാബു പറഞ്ഞു. ഡ്രോൺ സാങ്കേതികവിദ്യ നെല്ലിനുപുറമെ പൈനാപ്പിൾ, വാഴ, ഇഞ്ചി, മഞ്ഞൾ, മരച്ചീനി തുടങ്ങിയ വിളകളിലേക്കും വ്യാപിപ്പിക്കുന്നതിന്​ ഈ ഫണ്ട് ഉപകരിക്കും. ഇതിനുപുറമെ വിളകളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന്​ ഡ്രോണുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച പഠനങ്ങളും കാർഷിക സർവകലാശാലയിൽ തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.