കണ്ണൂർ: ജില്ല പഞ്ചായത്തിന്റെ 'ഓണത്തിന് ഒരു കൊട്ടപൂവ്' പദ്ധതിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ പൂക്കള്‍ വിളവെടുപ്പിന് ഒരുങ്ങി. 550 കര്‍ഷക ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 50 ഹെക്ടറിലാണ് കൃഷിയിറക്കിയത്. ജില്ലതല വിളവെടുപ്പ് അഴീക്കോട് ചാല്‍ ബീച്ചില്‍ 23ന് രാവിലെ ഒമ്പതിന് മുന്‍ മന്ത്രി പി.കെ. ശ്രീമതി നിര്‍വഹിക്കും. ഓണത്തിന് തദ്ദേശീയമായി പൂക്കള്‍ ലഭ്യമാക്കുക, പൂകൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ജില്ലയില്‍ ഗുണമേന്മയുള്ള ഒന്നര ലക്ഷത്തോളം ചെണ്ടുമല്ലി തൈകളാണ് കൃഷി ഭവന്‍ മുഖേന സൗജന്യമായി നല്‍കിയത്. ചുരുങ്ങിയത് 15 സെന്റ് കൃഷിസ്ഥലമുള്ള 550 ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഭാഗമായത്. മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് നല്‍കിയിരുന്നത്. പ്രായമായ ഒരു ചെടിയില്‍ നിന്ന് ശരാശരി ഒന്നര കിലോഗ്രാം പൂക്കള്‍ ലഭിക്കും. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാല്‍ 200 ടണ്‍ വരെ പൂക്കള്‍ ലഭിക്കുമെന്നാണ് ജില്ല പഞ്ചായത്തിന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.