താമരശ്ശേരിയില്‍ ഉറവിടമറിയാതെ കോവിഡ്: രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 37 പേര്‍ നിരീക്ഷണത്തില്‍

താമരശ്ശേരി: കുടുക്കിലുമ്മാരത്ത് നിര്‍മാണത്തിലിരിക്കുന്നവീട്ടില്‍ ജോലിക്കെത്തിയ പ്ലംബിങ്​ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 37 പേര്‍ നിരീക്ഷണത്തില്‍. ഇവിടെ വീടി​ൻെറ പ്രവൃത്തിക്കെത്തിയ ബേപ്പൂര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഒമ്പതാം വാര്‍ഡായ കുടുക്കിലുമ്മാരം കണ്ടെയിന്‍മൻെറ്​ സോണാക്കി മാറ്റി. കുടുക്കിലുമ്മാരത്ത് താമസിച്ച് ജോലി ചെയ്യുന്ന ഇയാള്‍ ഈ മാസം 18ന് പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുമായി താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. 20ന് വീണ്ടും എത്തിയപ്പോള്‍ കോവിഡ് പരിശോധനക്ക് വിധേയനാക്കുകയും ബുധനാഴ്ച പോസിറ്റിവാകുകയുമായിരുന്നു. ഇതോടെ ഈ സമയം താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍ പോയി. ഇയാള്‍ക്കൊപ്പം താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നവരും ഉള്‍പ്പെടെ പത്തിലേറെ പേരോട് നിരീക്ഷണത്തില്‍ പോവാന്‍ ആരോഗ്യ വകുപ്പ് നിർദേശിച്ചു. ഇയാള്‍ ഭക്ഷണം കഴിക്കാന്‍ചെന്ന ഹോട്ടലും അടപ്പിച്ചു.ആശുപത്രി ജീവനക്കാരടക്കം ഇയാളുമായി സമ്പര്‍ക്കത്തിലായവരുടെ സ്രവ പരിശോധന ശനിയാഴ്ച നടത്തുമെന്ന് ആരോഗ്യ വകുപ്പ്​ അധികൃതര്‍ പറഞ്ഞു. കുടുക്കിലുമ്മാരം, അണ്ടോണ, വെഴുപ്പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ്​ അധികൃതര്‍ ജാഗ്രത നിർദേശം പാലിക്കുന്നതിന്​ മൈക്ക് അനൗണ്‍സ്‌മൻെറ്​ നടത്തി. ഈ പ്രദേശങ്ങളിലെ പോക്കറ്റ്​ റോഡുകള്‍ പൊലീസി​ൻെറ നേതൃത്വത്തില്‍ അടച്ചു. കടകളൊന്നും വ്യാഴാഴ്ച തുറന്നില്ല. അവശ്യവസ്തുക്കള്‍ വീടുകളിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. വെഴുപ്പൂര്‍ മഹല്ലിലെ അഞ്ച് പള്ളികളില്‍ ജുമുഅ ഉൾപ്പെടെ പ്രാര്‍ഥനകള്‍ നിര്‍ത്തിവെച്ചു. സമീപ പ്രദേശങ്ങള്‍ കണ്ടെയ്​ൻമൻെറ്​ സോണായതോടെ താമരശ്ശേരി ടൗണും പരിസരവും അതിജാഗ്രതയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.