അംഗൻവാടിക്ക് 3.5 സെന്റ് സ്ഥലം നൽകി വീട്ടമ്മ

നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ 138ാം . എരഞ്ഞിപ്പൊയിൽ കുഞ്ഞാമിയാണ് സ്ഥലം നൽകിയത്. സ്ഥലമില്ലാത്തതിനാൽ സ്വന്തമായി കെട്ടിടം നിർമിക്കാതെ വാടക കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്. ഭർത്താവ് പരേതനായ എരഞ്ഞിപ്പൊയിൽ മമ്മു ഹാജിയുടെ സ്മരണാർഥമാണ് സ്ഥലം സംഭാവന ചെയ്തത്. വാർഡ് മെംബർ ബീന കല്ലിലിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് സ്ഥലം ലഭിച്ചത്. മകൻ അമ്മദും കുടുംബവും പൂർണമായും പിന്തുണയും കൊടുത്തു. ചിറയിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റി കുഞ്ഞാമിയെ അനുമോദിച്ചു. ചടങ്ങിൽ മെംബർ ബീന കല്ലിൽ, കെ.കെ. മമ്മു മുസ്‍ലിയാർ, കെ.എം. സമീർ മാസ്റ്റർ, ഹാരിസ് കിഴക്കയിൽ, ദിവാകരൻ മാസ്റ്റർ, അരമന കുഞ്ഞബ്ദുല്ല, ഹംസ കുന്നത്ത്, അസീസ് മഠത്തിൽ, അമ്മദ് പുതിയോട്ടിൽ, മൊയ്തു മഠത്തിൽ, അജ്മൽ എരഞ്ഞിപ്പൊയിൽ, സജിം പൊട്ടക്കുളങ്ങര, ജലീൽ മരുതിയാട്ട് തുടങ്ങിയവർ സംസാരിച്ചു. പടം : CL Kzndm 2: അംഗൻവാടിക്ക് സ്ഥലം നൽകിയ എരഞ്ഞിപ്പൊയിൽ കുഞ്ഞാമിയെ വാർഡ് മെംബർ ബീന കല്ലിൽ അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.