ബാങ്ക് ശാഖ ഉദ്ഘാടനം 31ന്​

വടകര: നാലു പതിറ്റാണ്ടായി അടക്കാതെരു ജങ്ഷനിൽ മാധവി ബിൽഡിങ്ങിൽ പ്രവർത്തിച്ചു വന്നിരുന്ന വടകര കോ-ഓപറേറ്റീവ് റൂറൽ ബാങ്കിന്റെ അടക്കാത്തെരു ശാഖ ദേശീയപാത വിപുലീകരണത്തിന്റെ ഭാഗമായി എസ്.ജി.എം.എസ്.ബി സ്കൂളിന് സമീപമുള്ള കെട്ടിടത്തിലേക്ക് മാറുമെന്ന് ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവീകരിച്ച ശാഖയുടെ ഉദ്ഘാടനം 31ന് രാവിലെ 10ന്​ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ കെ.പി. ബിന്ദു ആദ്യ നിക്ഷേപം സ്വീകരിക്കും. വാർത്തസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്‍റ്​ എ.ടി. ശ്രീധരൻ, വൈസ് പ്രസിഡന്‍റ്​ പി.പി. ചന്ദ്രശേഖരൻ, ഡയറക്ടർമാരായ സി. കുമാരൻ, കെ.എം. വാസു, സെക്രട്ടറി കെ .പി. പ്രദീപ്കുമാർ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.