രവീന്ദ്രൻ രാവണേശ്വരം കാസർകോട്: കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ, വ്യാപാര മേഖലയിലുണ്ടായ പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച വായ്പ മൊറേട്ടാറിയം കോവിഡാനന്തരം പാവപ്പെട്ട ഇടപാടുകാർക്കുണ്ടാക്കാൻ പോകുന്നത് വൻ ബാധ്യത. മാർച്ചിൽ ആരംഭിച്ച മൊറേട്ടാറിയത്തിൻെറ രണ്ടാംഘട്ടം ഇൗ 31ന് അവസാനിക്കും. വീണ്ടും മൂന്നുമാസം കൂടി നീട്ടുന്നതിനും സാധ്യതയുണ്ട്. മൊറേട്ടാറിയത്തിൽ വായ്പ തിരിച്ചടവിലും പിഴപ്പലിശയിലും ഇളവാണ് അനുവദിക്കുന്നത്. മൊറേട്ടാറിയം കഴിഞ്ഞാൽ പിഴപ്പലിശ ഒഴികെ എല്ലാം ഒരുമിച്ച് ഇടപാടുകാരിലേക്ക് എത്തും. മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള ആറുമാസത്തെ സംഖ്യയായിരിക്കും ഒരുമിച്ച് അടക്കേണ്ടിവരുകയെന്ന് ബാങ്ക് വൃത്തങ്ങൾ പറയുന്നു. മൂന്നുമാസം കൂടി നീട്ടി നൽകിയാൽ ഒമ്പതുമാസത്തെ തുക നൽകേണ്ടിവരും. 10,000 രൂപയുടെ ഗഡുവുള്ളയാൾക്ക് ഒരുലക്ഷത്തിനടുത്ത് ഒന്നിച്ച് അടക്കേണ്ടിവരും. മൊറേട്ടാറിയത്തെ ചുരുങ്ങിയ വിഭാഗം തെറ്റായി ധരിച്ചിട്ടുണ്ടെന്ന് ബാങ്കുകൾ പറയുന്നു. കോവിഡ് കാല ഗഡുക്കൾക്ക് കാലാവധി നീട്ടിക്കിട്ടുമെന്ന ധാരണയാണുണ്ടായിരിക്കുന്നത്. ഇതുകാരണം ബാങ്കുകളിൽ തിരിച്ചടവ് നടക്കുന്നില്ല. തിരിച്ചടവ് ഇല്ലാതിരിക്കുേമ്പാഴുണ്ടാകുന്ന കിട്ടാക്കടം ഇപ്പോൾ കോവിഡിനുമുമ്പ് 19 ശതമാനമുണ്ടായിരുന്നത് 31 ശതമാനമായി ഉയർന്നിട്ടുണ്ട്. സ്ഥലം പണയം െവച്ച് വായ്പയെടുത്തവരും സ്വർണപണയ വായ്പയെടുത്തവരുമാണ് തിരിച്ചടവിനു കഴിയാതെ ബുദ്ധിമുട്ടുന്നത്. എന്നാൽ, സർക്കാർ ജീവനക്കാരുടെ തിരിച്ചടവിൽ വീഴ്ചയുണ്ടായിട്ടില്ല. കോവിഡ് കാലം കഴിയുന്നതോടെ ഭീകരമായ ജപ്തി നടപടികളും പാവപ്പെട്ട ഇടപാടുകാരെ കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.