ബസും ലോറിയും കൂട്ടിയിടിച്ച് 31 പേർക്ക് പരിക്ക്

ചക്കരക്കല്ല്: പെരളശ്ശേരിക്കും മമ്പറത്തിനുമിടയിൽ കോട്ടത്ത് സ്വകാര്യ . ശനിയാഴ്ച രാവിലെ 8.10 നാണ് അപകടം. കൂത്തുപറമ്പിൽ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ് ബസും ലോറിയുമാണ് കൂട്ടിയിടിച്ചത്. പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. ലോറിയുടെയും ബസിന്റെയും ഡ്രൈവർമാരുടെ ഭാഗത്താണ് ഇടിയേറ്റത്. ഇരു ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്. ഇടിയിൽ വാഹനങ്ങളുടെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റ വിജിഷ, ജിസ്‌ന, ജിഷ, വിനീത, നിഷ, എൻ. ജിഷ, സനൂഷ എന്നിവരടക്കം 31 പേരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ എല്ലാവരും അപകടനില തരണം ചെയ്തതായും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ നാട്ടുകാരാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലെത്തിച്ചത്. അപകടത്തെ തുടർന്ന് മമ്പറം - പെരളശ്ശേരി ഭാഗത്തേക്കുള്ള വാഹന ഗതാഗതം ഏറെ നേരം നിലച്ചു. ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തിയാണ് വാഹന ഗതാഗതം പുനഃസ്ഥാപിച്ചത്. നേരത്തെയും ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. പെട്രോൾ പമ്പിനോട് ചേർന്നുള്ള വളവും വീതിക്കുറവുമാണ് ഇവിടങ്ങളിൽ പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്. photo: bus accident mambaram കോട്ടത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.