കോഴിക്കോട്: ഫോട്ടോഗ്രഫി-വിഡിയോഗ്രഫി മേഖലയിലെ തൊഴിലവസരങ്ങൾ പങ്കുവെക്കുന്നതിന് സംഘടന രൂപവത്കരിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയതലത്തിൽ ഫോട്ടോഗ്രഫി മേഖലയുടെ സർവതോമുഖ പുരോഗതി ലക്ഷ്യമാക്കി രൂപവത്കരിച്ച സെൻട്രൽ ഓർഗനൈസേഷൻ ഓഫ് കാമറ ആർട്ടിസ്റ്റ്സ് (സി.ഒ.സി.എ) സംഘടന മാർച്ച് 30ന് വൈകീട്ട് മൂന്നിന് എസ്.കെ. പൊറ്റെക്കാട്ട് കൾചറൽ സെന്ററിൽ ഡോ. ബീന ഫിലിപ് ഉദ്ഘാടനം നിർവഹിക്കും. എല്ലാവർക്കും തൊഴിൽ സാധ്യത, അവശതയനുഭവിക്കുന്നവർക്ക് സഹായങ്ങൾ, ആധുനിക തൊഴിൽ സാങ്കേതിക പരിജ്ഞാനം ലഭ്യമാക്കാനുള്ള പ്രവർത്തനം, ചാരിറ്റി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങി ഫോട്ടോഗ്രഫി രംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യമാക്കിയാണ് സംഘടനയുടെ പ്രവർത്തനം. വാർത്തസമ്മേളനത്തിൽ സി.ഒ.സി.എ പ്രസിഡന്‍റ് ബിപിലേഷ് പേപ്പർലൈറ്റ്, വിജിൻ വാവാസ്, ഹാരിസ് പേപ്പർലൈറ്റ്, മുരളീധരൻ മംഗലോളി, കെ.സി. വിശ്വൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.