കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിനോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമര സമിതി മലബാർ ദേവസ്വം ബോർഡ് ഓഫിസിന് മുന്നിൽ ധർണ നടത്തുമെന്ന് സമരസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതര ദേവസ്വം ബോർഡുകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും കാലോചിതമായ പരിഷ്കാരങ്ങൾ നടപ്പാക്കിയിട്ടും മലബാറിൽ നടപ്പാക്കുന്നില്ലെന്നാണ് പരാതി. 30ന് രാവിലെ 11ന് സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് മലബാർ ദേവസ്വം ബോർഡ് ഓഫിസിലേക്കാണ് പ്രതിഷേധം. വാർത്തസമ്മേളനത്തിൽ സമിതി കൺവീനർ വി.വി. ശ്രീനിവാസൻ, നീരജ് എം. നമ്പൂതിരി, എം.വി. ശശി, പി. ശ്രീജിഷ് നമ്പീശൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.