കാരശ്ശേരിയിൽ 30 കോടിയുടെ ബജറ്റ്

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക ബജറ്റ് അവതരിപ്പിച്ചു. 31,00,43,748 രൂപ വരവും 30,79,85,000 രൂപ ചെലവും 20,58,748 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് ആമിന ഉസ്മാൻ എടത്തിൽ അവതരിപ്പിച്ചത്. കാർഷിക മേഖലക്ക് 39 ലക്ഷം, മൃഗസംരക്ഷണം, ക്ഷീരവികസനം, കന്നുകുട്ടി പരിപാലനം എന്നിവക്കായി 72 ലക്ഷം, ഗ്രാമത്തെ സ്വയംപര്യാപ്തമാക്കുകയും അതിലൂടെ കർഷകർക്കും കർഷക തൊഴിലാളികൾക്കും വരുമാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉൽപാദന മേഖലയുടെ വികസനത്തിന് 1.22 കോടി, ഘടകസ്ഥാപനങ്ങളുടെ കമ്പ്യൂട്ടർവത്കരണം, സേവന ഗുണനിലവാരം വർധിപ്പിക്കൽ, പദ്ധതി രൂപവത്കരണം, ഓണറേറിയം, ശമ്പളം, ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ, ഭരണനിർവഹണ ചെലവുകൾ, അനിവാര്യ ചുമതല നിർവഹണം, ഗ്രാമകേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിവക്കായി 2.86 കോടി, റോഡുകളുടെ പുനരുദ്ധാരണത്തിന് 1.35 കോടി രൂപയും വകയിരുത്തി. ബജറ്റവതരണ യോഗത്തിൽ പ്രസിഡൻറ് വി.പി. സ്മിത അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT