നാദാപുരം മേഖലയിൽ 263 പേർക്ക്​ കോവിഡ്​

നാദാപുരം: വിവിധ പഞ്ചായത്തുകളിൽ ബുധനാഴ്​ചയും വ്യാപകമായി കോവിഡ് കേസുകൾ കണ്ടെത്തി. 263 പോസിറ്റിവ് കേസുകളാണ് കണ്ടെത്തിയത്. ഇതിൽ 26 എണ്ണത്തി​ൻെറ ഉറവിടം വ്യക്തമല്ല. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റിവ് കേസുകൾ. ചെക്യാട് 4, നാദാപുരം12, പുറമേരി 3, തൂണേരി 3, വളയം 1, വാണിമേൽ 3. സമ്പർക്കം വഴി കോവിഡ് പോസിറ്റിവായവർ: ചെക്യാട് 55, നാദാപുരം 29, നരിപ്പറ്റ 12, പുറമേരി 63, തൂണേരി 12, വളയം 34, വാണിമേൽ 32. കടകൾക്ക് നിയന്ത്രണം തുടരുന്നതിനാൽ ടൗണുകളെല്ലാം വിജനമായി. അവശ്യവസ്തുക്കളുടെ വിൽപനശാലകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ടൗണുകളിൽ ആളുകൾ കുറഞ്ഞത്​ ബസ് സർവിസിനെ സാരമായി ബാധിച്ചു. ചുരുക്കംചില ബസുകൾ മാത്രമാണ് ഓടിയത്. ഇവയും അടുത്ത ദിവസം മുതൽ സർവിസ് നിർത്തിവെക്കും. നഷ്​ടം സഹിച്ച്​ സർവിസ് തുടരാനാകില്ലെന്ന് ബസുടമകൾ പറഞ്ഞു. ഇതിനിടയിൽ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി പരാതിയുയർന്നു. കടകൾ തുറക്കുന്ന സമയം രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒരു മണി വരെയാണ്​, പുറത്തിറങ്ങുന്നവർ 3000 രൂപ പിഴ അടക്കണം, സ്വകാര്യ വാഹനങ്ങളിലും മൂന്നു പേർ മാത്രമേ സഞ്ചരിക്കാവു എന്നിങ്ങനെയുള്ള വ്യാജ പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. നിലവിലെ നിയമങ്ങൾ പാലിക്കണമെന്നും കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണമെന്നും ആരോഗ്യ പ്രവർത്തകർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.