ഓപറേഷൻ പി ഹണ്ട്​: ജില്ലയിൽ 26 ഇടങ്ങളിൽ പരിശോധന; ഒരാൾ റിമാൻഡിൽ

കോഴിക്കോട്​: കുട്ടികളുടെ നഗ്​ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്​ സംഘടിപ്പിച്ച ഓപറേഷൻ 'പി ഹണ്ടി‍ൻെറ' ഭാഗമായി ജില്ലയിൽ 26 സ്ഥലങ്ങളിൽ പൊലീസ്​ പരിശോധന നടത്തി. ലാപ്​ടോപ്പുകൾ, മൊബൈൽ ഫോണുകൾ അടക്കം15 ഉപകരണങ്ങൾ പിടിച്ചെടുത്തു. ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. കടലുണ്ടി സ്വദേശി അഭിഷേകാണ്​ (20) അറസ്റ്റിലായത്​. ഇയാളെ കോടതി റിമാൻഡ്​ ചെയ്തു. ഐ.ടി ആക്ട്​​, പോക്​സോ എന്നീ വകുപ്പുകൾ പ്രകാരമാണ്​ കേസെടുത്തത്​. പ്രതിയുടെ ലാപ്​ടോപ്പ്​ പൊലീസ്​ പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്തവരുടെ അശ്ലീല ചിത്രങ്ങള്‍ കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ പിടികൂടാൻ ഞായറാഴ്ച ഉച്ചമുതലായിരുന്നു സംസ്ഥാന വ്യാപകമായി പൊലീസ്​ പരിശോധന നടത്തിയത്​. ജില്ലയിൽനിന്ന്​ പിടിച്ചെടുത്ത തൊണ്ടിമുതലുകൾ കോടതി മുഖാന്തരം ഫോറൻസിക്​ പരിശോധനക്ക്​ അയക്കും. പ്രചരിപ്പിച്ച അശ്ലീല ചിത്രങ്ങൾ പിന്നീട്​ നശിപ്പിച്ചെന്ന്​ പരിശോധനയിൽ വ്യക്​തമായാൽ ബന്ധപ്പെട്ടവർക്കെതിരെ ജാമ്യമില്ല വകുപ്പ്​ പ്രകാരം കേസെടുക്കുമെന്ന്​ സൈബർ പൊലീസ്​ അറിയിച്ചു. പൊലീസ്​ ഹെഡ്​ ക്വാർട്ടേഴ്​സിൽനിന്നുള്ള വിവരത്തി‍ൻെറ അടിസ്ഥാനത്തിൽ സൈബർ പൊലീസി‍ൻെറയും ലോക്കൽ പൊലീസി‍ൻെറയും നേതൃത്വത്തിലായിരുന്നു വിവിധയിടങ്ങളിൽ പരിശോധന. കുട്ടികൾ ഉൾപ്പെട്ട നഗ്​ന വിഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിക്കുക, ഡൗൺലോഡ്​ ​ചെയ്യുക എന്നീ കാര്യങ്ങൾ ചെയ്യുന്നവരെ പിടികൂടുന്നതിനായാണ്​ ഓപറേഷൻ പി ഹണ്ട്​ സംഘടിപ്പിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.