കോഴിക്കോട്: നിര്‍മാണം പൂര്‍ത്തിയാക്കി അഞ്ചുകൊല്ലം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങള്‍ക്ക് തുറന്നു കൊടുക്കാതിരുന്ന മാവൂർറോഡ് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ സമുച്ചയം ആഗസ്റ്റ് 26ന് ധാരണാപത്രം ഒപ്പുെവച്ച് തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു അറിയിച്ചു. പുതിയ സര്‍ക്കാര്‍ വന്ന ശേഷം ഗതാഗത മന്ത്രി ആൻറണി രാജുവിൻെറയും പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസിൻെറയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ പരിഹരിച്ച് കോംപ്ലക്സ് തുറക്കാനും ധാരണപത്രത്തില്‍ ഒപ്പുവെക്കാനും തീരുമാനമായത്. സര്ക്കാിൻെറ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നടപടി. നാലു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ബസ് ടെര്‍മിനല്‍ കോംപ്ലക്സ് 3.22 ഏക്കര്‍ സ്ഥലത്താണ്. 74.63 കോടി ചെലവില്‍ നിര്‍മിച്ച കോംപ്ലക്സില്‍ 11 ലിഫ്റ്റുകളും 2 എസ്കലേറ്ററുകളുമാണുള്ളത്. നിക്ഷേപമായി 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും ലഭിക്കുന്നതു മൂലം കെ.ടി.ഡി.എഫ്.സിക്ക് 30 വര്‍ഷം കൊണ്ട് ഏകദേശം 257 കോടിയോളം രൂപ വരുമാനം ലഭിക്കും. സമുച്ചയത്തോട് ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരുചക്രവാഹനങ്ങള്‍ക്കും 40 ബസുകള്‍ക്കും പാര്‍ക്കിങ് സൗകര്യമുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.