ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളി ധാർവാഡ് മേഖലയിൽ ബസും ലോറിയും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ പുണെ-ബംഗളൂരു ദേശീയപാതയില്‍ ഹുബ്ബള്ളി അതിർത്തി പ്രദേശത്ത് തരിഹലിന് സമീപത്തായിരുന്നു അപകടം. ബസ് ഡ്രൈവര്‍ ബംഗളൂരു ബൈദരഹള്ളി സ്വദേശി നാഗരാജ് ആചാര്‍ (56), ചിക്കോടി സ്വദേശി ബാബുസാഹിബ് ചൗഗലെ (59), മൈസൂരു സ്വദേശി മുഹമ്മദ് ദയന്‍ ബെയ്ഗ് (16), അതാഉല്ല ഖാന്‍, മസ്താന്‍, അക്ഷയ്, അകിഫ്, അഫാഖ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ കോലാപുരിൽനിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന നാഷനല്‍ ട്രാവല്‍സ് ബസും എതിര്‍ദിശയില്‍ അരിച്ചാക്കുകളുമായി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ലോറി ബസുമായി കൂട്ടിയിടിച്ചത്. ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ആറു പേര്‍ അപകടസ്ഥലത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. റോഡില്‍ ഒരു മണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു. ഹുബ്ബള്ളി-ധാര്‍വാഡ് പൊലീസ് കമീഷണര്‍ ലഭു റാം അപകടസ്ഥലം സന്ദര്‍ശിച്ചു. ഹുബ്ബള്ളി നോര്‍ത്ത് ട്രാഫിക് പൊലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച ഹുബ്ബള്ളി-ധാര്‍വാഡ് ജില്ലയിലെ നിഗഡി ഗ്രാമത്തില്‍ വാന്‍ മരത്തിലിടിച്ച് മൂന്നു കുട്ടികളുള്‍പ്പെടെ ഒമ്പതു പേര്‍ മരിച്ചിരുന്നു. മന്‍സുര്‍ ഗ്രാമത്തില്‍ ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം വീട്ടിലേക്കു തിരിച്ചുപോയ സംഘമാണ് അന്ന് അപകടത്തിൽപെട്ടത്. കഴിഞ്ഞവർഷം ജനുവരിയിലും ഈ മേഖലയിൽ അപകടം നടന്നിരുന്നു. അന്ന് 11 പേരാണ് മരിച്ചത്. സ്കൂൾ കാലത്തെ സുഹൃത്തുക്കൾ ഗോവയിലേക്ക് മിനിബസിൽ പോകവെ മണൽ കയറ്റിവന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. hubli-accident കർണാടകയിലെ ഹുബ്ബള്ളി ധാർവാഡ് മേഖലയിൽ ലോറിയുമായി കൂട്ടിയിടിച്ച് തകർന്ന ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.