കോവിഡ്: മുക്കം നഗരസഭയിൽ 252, കാരശ്ശേരിയിൽ 260പേരും നിരീക്ഷണത്തിൽ

മുക്കം: തിങ്കളാഴ്ച വൈകീട്ടുവരെയുള്ള കണക്കനുസരിച്ച് മുക്കം നഗരസഭയിൽ കോവിഡ് നിരീക്ഷണത്തിൽ 252 പേരാണുള്ളത്‌. ഇതിൽ 190പേരും വിദേശത്തുനിന്ന് വന്നവരാണ്. ഇതിൽതന്നെ 10 പേർ ക്വാറൻറീൻ ഒരുക്കിയ സ്​ഥാപനത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്. 62 പേർ ഇതരസംസ്​ഥാനത്തുനിന്ന് എത്തിയവരാണ്. കാരശ്ശേരി പഞ്ചായത്തിൽ 260 പേരാണ് നിരീക്ഷണത്തിലുള്ളത്ത്. ഇതിൽ 129 പേർ വിദേശത്തുനിന്ന് വന്നവരാണ്.131പേർ ഇതര സംസ്​ഥാനങ്ങളിൽനിന്ന് എത്തിയവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.