കോർണിഷ്​ മസ്​ജിദ്​ സമർപ്പണ സമ്മേളനം 25 മുതൽ

കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്​യിദ്ദീന്‍ മസ്ജിദ് സമര്‍പ്പണ സമ്മേളനം മാര്‍ച്ച് 25 മുതല്‍ 28വരെ നടക്കും. മാര്‍ച്ച് 25ന് വൈകീട്ട് കടലുണ്ടി സാദാത്തുക്കള്‍ മഖാം സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കംകുറിക്കും. 4.30ന് സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മാഈല്‍ അല്‍ബുഖാരി പതാക ഉയര്‍ത്തും. വൈകീട്ട് ഏഴിന്​ ഹജ്ജ്, വഖഫ് മന്ത്രി വി. അബ്ദുറഹ്മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന മതസൗഹാര്‍ദ സമ്മേളനം എം.കെ. രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. 27ന് രാവിലെ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ നടക്കും. രാവിലെ എട്ടിന് നടക്കുന്ന പൈതൃക സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ ഒമ്പതിന് കോര്‍ണിഷ് ഓഡിറ്റോറിയം ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും. വൈകീട്ട് ആറിന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ കോര്‍ണിഷ് മസ്ജിദ് നാടിന് സമര്‍പ്പിക്കും. വാര്‍ത്തസമ്മേളനത്തില്‍ കോര്‍ണിഷ് മസ്ജിദ് പ്രസിഡന്‍റ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി​, ജന. സെക്രട്ടറി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എന്‍. അലി ഹാജി, പി. ബഷീര്‍ ഹാജി എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.