ഈസ്​റ്റ്​ഹിൽ കേന്ദ്രീയ വിദ്യാലയത്തിന്​ 2.5 കോടി

കോഴിക്കോട്‌: ഈസ്​റ്റ്​ഹിൽ കേന്ദ്രീയ വിദ്യാലയം പുനർനിർമാണത്തിന് രണ്ടാം ഗഡു 2.5 കോടി രൂപ അനുവദിച്ച്​ ഉത്തരവിറങ്ങി. കേന്ദ്രീയ വിദ്യാലയ സങ്കേതൻ പദ്ധതി നിർവഹണ ചുമതലയുള്ള സെൻട്രൽ പബ്ലിക്‌ വർക്ക്സ്‌ ഡിപ്പാർട്​മൻെറിനാണ്​​ (സി.പി.ഡബ്ല്യൂ.ഡി) രണ്ടാം ഗഡു അനുവദിച്ചത്. ആദ്യഘട്ടത്തിൽ കെ.വി.എസും സി.പി.ഡബ്ല്യൂ.ഡിയുമായി ഒപ്പുവെച്ച ധാരണ പ്രകാരം 20 ലക്ഷം രൂപ മാത്രമാണ്‌ സി.പി.ഡബ്ല്യൂ.ഡിക്ക്‌ കൈമാറിയിരുന്നത്‌. എന്നാൽ, ആകെ പദ്ധതി ചെലവി​‍ൻെറ 10 ശതമാനം തുകയെങ്കിലും സി.പി.ഡബ്ല്യൂ.ഡിക്ക്‌ ലഭ്യമായാൽ മാത്രമേ മറ്റു നടപടികളുമായി മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ എന്ന്‌ അറിയിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞമാസം എം.കെ. രാഘവൻ എം.പി പദ്ധതിയുടെ അനിശ്ചിതത്വം കേന്ദ്ര മന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. കെട്ടിടം ഉടൻ യാഥാർഥ്യമാക്കുന്നതിനുവേണ്ടിയുള്ള ഇടപെടലുകൾ തുടർന്നും ഉണ്ടാവുമെന്ന്​ എം.പി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.