നന്മണ്ട: പടവ് സാംസ്കാരിക വേദിയുടെ 'മാനവീയം 2022' ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടിവും കവിയുമായ പി.പി. ശ്രീധരനുണ്ണി ശനിയാഴ്ച വൈകുന്നേരം ആറിന് ഗ്രാമപഞ്ചായത്ത് ഓപൺ സ്റ്റേജിൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന പരിപാടിയിൽ ശനിയാഴ്ച ഉദ്ഘാടനത്തിനുശേഷം ഡോ. ആസാദിന്റെ ആനുകാലിക ഭാഷണ സദസ്സും രാത്രി 7.30ന് പ്രദീപൻ പാമ്പിരിക്കുന്നിന്റെ ദ്വയാംഗനാടകവും നടക്കും. ഞായറാഴ്ച വൈകുന്നേരം ആറിന് സാംസ്കാരിക സായാഹ്നം ഉദ്ഘാടനം കൽപറ്റ നാരായണൻ നിർവഹിക്കും. തുടർന്ന് വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്ക് അനുമോദനം ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ നിർവഹിക്കും. രാത്രി 7.30ന് നന്മണ്ടയിലെ 25 ഗായകർ അണിനിരക്കുന്ന 'കൈക്കുടന്ന നിറയെ' ഗിരീഷ് പുത്തഞ്ചേരിയുടെ അനുസ്മരണവും സിനിമാദൃശ്യങ്ങളും കോർത്തിണക്കിയ ഗാനമേള നടക്കും. മുഖ്യാതിഥികളായി ഡോ. ടി.പി. മെഹറൂഫ് രാജ്, ബീന പുത്തഞ്ചേരി എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജയൻ നന്മണ്ട, ഡോ. കെ.പി. അനിൽകുമാർ, സുധൻ നന്മണ്ട, മഹേഷ് കൂളിപ്പൊയിൽ, ജി.വി. ഷാജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.