'ഫിയസ്റ്റ് -2022' പ്രഖ്യാപനം

കോഴിക്കോട്: ഭിന്നശേഷിസമൂഹത്തിന്‍റെ ക്ഷേമത്തിനായി സർക്കാറും സർക്കാറിതര ഏജൻസികളും നടപ്പാക്കുന്ന പദ്ധതികൾ പൂർണമാകാൻ സമൂഹത്തിന്‍റെയും ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെയും പിന്തുണ വേണമെന്ന്​ മന്ത്രി അഹമ്മദ് ദേവർകോവിൽ. 'തണൽ' ആഭിമുഖ്യത്തിലുള്ള സെന്‍റർ ഫോർ സ്കിൽ ഡെവലപ്മെന്‍റ്​ ആൻഡ് പ്ലേസ്​മെന്‍റ്​ സംഘടിപ്പിച്ച ഭിന്നശേഷിക്കാർക്കുള്ള തൊഴിലധിഷ്ഠിത പുനരധിവാസ പദ്ധതിയായ ഫിയസ്റ്റ് -2022 പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. വിധിയെ പഴിച്ച് ജീവിക്കാതെ വ്യത്യസ്തമായ കഴിവുകളെ ഉപയോഗപ്പെടുത്തി പൊരുതി ജീവിക്കാൻ ഭിന്നശേഷിക്കാർക്ക് സാധിക്കണമെന്നും 'തണൽ' നൽകുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ തൊഴിൽ നേടിയ ഭിന്നശേഷിക്കാരെയും മന്ത്രി പുരസ്കാരം നൽകി അനുമോദിച്ചു. തണൽ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർ ടി.ഐ. നാസർ അധ്യക്ഷത വഹിച്ചു. റീഹാബിലിറ്റേഷൻ ഓഫിസർ സി.എം. ആദം സാദ പദ്ധതിവിശദീകരണം നടത്തി. തണൽ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർ പി.കെ. നവാസ് സ്വാഗതവും തണൽ കോഴിക്കോട് കമ്മിറ്റി സെക്രട്ടറി ഇ.കെ. റംസി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT